സാലറി ചലഞ്ച്; ഉത്തരവിലെ അഞ്ച് ദിവസം ഭേദഗതി വരുത്തിയില്ലായെങ്കിൽ ചലഞ്ച് ബഹിഷ്കരിക്കും: കെ ജി ഒ യു
മുഖ്വമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് ശമ്പളം നൽകുന്നവരിൽ നിന്ന് 5 ദിവസത്തിൽ കുറഞ്ഞ ശമ്പളം സ്വീകരിക്കില്ലായെന്ന സർക്കാർ ഉത്തരവ് പിൻവലിക്കണം. ഇക്കാര്യത്തിലെ സർക്കാർ പിടിവാശി ഉപേക്ഷിക്കണം.ഈ ആവശ്യം ഉന്നയിച്ച് കൊണ്ട് കെ.ജി.ഒ.യു ഉത്തരവ് ഇറങ്ങിയ ഉടനെ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് സാലറി ചലഞ്ച് വഴി ജീവനക്കാർക്ക് നൽകാൻ കഴിയുന്ന ശമ്പളം സ്വീകരിക്കുന്നതിനുള്ള ഭേദഗതി വരുത്തുന്നതിന് പകരം സ്ഥാപനമേധാവികളും, ഓഫീസ് മേധാവികളും വഴി നിർബന്ധപൂർവ്വം സമ്മതപത്രം വാങ്ങാൻ ശ്രമിക്കുന്നത് പ്രതിഷേധാർഹമാണ്.
ഉത്തരവിൽ ഭേദഗതി വരുത്താത്ത പക്ഷം ജീവനക്കാർക്ക് കഴിയാവുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് നൽകും. 2018ലെ പ്രളയദുരന്തത്തിൽ കേരളത്തിൽ കെ.ജി.ഒ.യു നടത്തിയ പുനരധിവാസ പാക്കേജ് പോലെ തന്നെ കെ.ജി.ഒ.യു വിൻ്റെ നേതൃത്വത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾ വയനാട് പൂർത്തീകരിക്കുമെന്ന് സംസ്ഥാന ഭാരവാഹി യോഗത്തിന്റെ തീരുമാനമായി കെ.ജി.ഒ.യു സംസ്ഥാന പ്രസിഡണ്ട് കെ.സി സുബ്രഹ്മണ്യൻ, ജനറൽ സെക്രട്ടറി വി. എം ഷൈൻ ,സംസ്ഥാന ട്രഷറർ ബി ഗോപകുമാർ സംയുക്തമായി അറിയിച്ചു