ശമ്പള വിതരണം തുടങ്ങി, മുടങ്ങി: സര്‍ക്കാരിന് താക്കീതുമായി ജീവനക്കാര്‍
03:27 PM Mar 06, 2024 IST
|
Online Desk
Advertisement
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം തുടങ്ങി മൂന്നാം ദിവസവും പ്രതിസന്ധി തുടരുകയാണ്. ട്രഷറിയില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണത്തിന് ഒപ്പം ശമ്പള വിതരണവും ഭാഗികമായേ ഇപ്പോഴും നടക്കുന്നുള്ളു. അധ്യാപകര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ശമ്പളം ലഭിച്ചിട്ടില്ല.
ശമ്പള വിതരണം ഉടന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്കരിക്കുമെന്ന് കേരള ഗവ. നഴ്സസ് യൂണിയന് സര്‍ക്കാരിന് മുന്നറിയിപ്പ് നല്കി. സ്പീക്കര്‍ ഇടപെടണമെന്നും അതല്ലെങ്കില്‍ ജോലി ബഹിഷ്കരിക്കേണ്ടിവരുമെന്നും നിയമസഭാ ജീവനക്കാരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിയന്ത്രണങ്ങളോടെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള വിതരണം നടത്തിയത്. ഒപ്പം വിചിത്രമായ ന്യായീകരണങ്ങളും ധനമന്ത്രി ബാലഗോപാല്‍ നടത്തിയിരുന്നു.
Advertisement
Next Article