For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സിപിഎം പരസ്യങ്ങള്‍ക്ക് സംഘപരിവാര്‍ഭാഷ; കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന്റെ ഗ്ലോറിഫൈഡ് വെര്‍ഷനാണ് പുതിയ പത്രപരസ്യം: ഷാഫി പറമ്പില്‍

12:59 PM Nov 19, 2024 IST | Online Desk
സിപിഎം പരസ്യങ്ങള്‍ക്ക് സംഘപരിവാര്‍ഭാഷ  കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന്റെ ഗ്ലോറിഫൈഡ് വെര്‍ഷനാണ് പുതിയ പത്രപരസ്യം  ഷാഫി പറമ്പില്‍
Advertisement

പാലക്കാട്‌: സിപിഎം എത്തിനിൽക്കുന്ന ഗതികേടിന്റെ തുറന്നുകാട്ടലാണ് ചില മാധ്യമങ്ങളിൽ ദുരുദ്ദേശത്തോടെ അവർ നൽകിയ പരസ്യമെന്ന് ഷാഫി പറമ്പിൽ എംപി. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുവാൻ പലതരത്തിലുള്ള ശ്രമങ്ങൾ അവർ നടത്തുകയുണ്ടായി. അതെല്ലാം വിഫലമായ സാഹചര്യത്തിലാണ് ഇത്തരമൊരു പരസ്യവുമായി അവർ മുന്നോട്ടുവരുന്നത്. വടകരയിലെ കാഫിർ സ്ക്രീൻഷോട്ടിന്റെ മോഡിഫൈഡ് ഗ്ലോറിഫൈഡ് രൂപമാണ് പത്രപരസ്യം. സിപിഎം ഇത്രയും അധംപതിക്കുവാൻ പാടില്ലായിരുന്നു. ഇതിലൂടെ എന്താണ് സിപിഎം ഉദ്ദേശിക്കുന്നത്. പത്രത്തിന്റെ രണ്ടു കോപ്പി ഒന്ന് എ കെ ബാലന്റെയും രണ്ടാമത്തേത് എംബി രാജേഷിന്റെയും വീട്ടുകളിൽ എത്തിക്കുവാൻ സിപിഎം തയ്യാറാകണമെന്നും ഷാഫി പറഞ്ഞു.

Advertisement

സന്ദീപ് വാര്യർ ക്രിസ്റ്റൽ ക്ലിയർ ആണെന്ന സർട്ടിഫിക്കറ്റ് നൽകിയത് സിപിഎം നേതാക്കളാണ്. വ്യക്തിപരമായി സന്ദീപിനോട് വിയോജിപ്പുകൾ ഇല്ല, ആശയങ്ങളെ തള്ളി കളഞ്ഞാൽ മതിയെന്ന് പറഞ്ഞതും സിപിഎം നേതാക്കളാണ്. വെറുപ്പിന്റെ ഫാക്ടറിയിൽ നിന്നും പുറത്തേക്ക് വന്നതാണ് സന്ദീപ് ചെയ്തത്. സംഘപരിവാറിനൊപ്പം നിന്നപ്പോൾ എടുത്ത നിലപാടുകളെ തള്ളിപ്പറഞ്ഞ് മതേതര ജനാധിപത്യ മുന്നേറ്റത്തിന്റെ ഭാഗമാവുകയാണ് സന്ദീപ് ചെയ്തത്. ഒരാൾ വർഗീയ രാഷ്ട്രീയം ഉപേക്ഷിച്ചതിൽ സിപിഎമ്മിന് എന്താണ് പ്രശ്നംമെന്നും ഷാഫി ചോദിച്ചു.

ബിജെപിയിൽ നിന്നും ഒരാൾ വിട്ടു പോയാൽ അതിൽ സങ്കടപ്പെടുന്നത് സിപിഎമ്മാണ്. സിപിഎം ചെലവിൽ ബിജെപിക്ക് അവർ ചെയ്തു കൊടുത്ത പരസ്യമാണിത്. പാലക്കാട്ടെ സാധാരണ ജനങ്ങൾ ഇതിനെ തിരിച്ചറിയും. ഒ കെ വാസുവിനെ പാർട്ടിയിൽ എടുക്കുമ്പോൾ എന്തായിരുന്നു ഇവരുടെ നിലപാട്. തെരഞ്ഞെടുപ്പിന്റെ തലേദിവസം വിദ്വേഷ പ്രചരണത്തിന് നേതൃത്വം നൽകുകയാണ് ഉണ്ടായത്.പാർട്ടി പത്രത്തിൽ എന്തുകൊണ്ടാണ് ഇതേ പരസ്യം കൊടുക്കാതിരുന്നത്. പാർട്ടി പത്രത്തിന്റെ വായനക്കാർക്ക് പോലും അംഗീകരിക്കുവാൻ കഴിയാത്ത ഒരു പ്രചാരണമാണ് എന്ന് തോന്നിയതു കൊണ്ടാകും. ഇവിടുത്തെ മത്സരം ആരൊക്കെ തമ്മിലാണെന്ന് സിപിഎമ്മിന് നന്നായി അറിയാം. ഇതെല്ലാം അറിഞ്ഞിട്ടും തെരഞ്ഞെടുപ്പിന്റെ തലേന്ന് നൽകിയ പരസ്യം അങ്ങേയറ്റം മോശമായിപ്പോയി. ഈ ഹീനമായ പ്രവർത്തിക്ക് ശക്തമായ പ്രതികരണം പാലക്കാട്ടെ ജനത നൽകുമെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

Tags :
Author Image

Online Desk

View all posts

Advertisement

.