എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്ക് സന്‍സദ് മഹാരത്‌ന പുരസ്കാരം
11:01 AM Feb 17, 2024 IST | Online Desk
Advertisement
പതിനേഴാം ലോക്‌സഭയിലെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള സന്‍സദ് മഹാരത്‌ന പുരസ്കാരം എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്ക്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന അവാര്‍ഡ് ന്യൂ മഹാരാഷ്ട്ര സദനില്‍ നടക്കുന്ന ചടങ്ങില്‍ കൈമാറും.
Advertisement
മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍കലാം ആരംഭിച്ച സന്‍സദ് ഫൗണ്ടേഷനാണ് അവാര്‍ഡ് നല്‍കുന്നത്. രാവിലെ 10.30ന് ന്യൂഡല്‍ഹി ന്യൂമഹാരാഷ്ട്രാസദനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം നല്‍കും. ദേശീയ പിന്നാക്കവിഭാഗം കമ്മിഷന്‍ ചെയര്‍മാന്‍ ഹന്‍സ്രാജ് ജി അഹിര്‍ മുഖ്യാതിഥിയാകും.