For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സാരഥി കുവൈറ്റ്‌ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

സാരഥി കുവൈറ്റ്‌ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
Advertisement
Advertisement

കുവൈറ്റ് സിറ്റി : സാരഥി കുവൈറ്റ്‌ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് 18- മത് കൗൺസിൽ യോഗം സംഘടിപ്പിച്ചു, പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സാരഥി കുവൈറ്റിന്റെ ഭാഗമായി, ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 'എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഓഫ് സാരഥി കുവൈറ്റ്' ന്റെ 18-മത് കൗൺസിൽ യോഗം 2024 മെയ് 31-നു വെള്ളിയാഴ്ചയാണ് നടന്നത്. ട്രസ്റ്റ് ചെയർമാൻ ജയകുമാർ എൻ. എസ്. യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ വൈസ് ചെയർമാൻ സി എസ് വിനോദ് ട്രസ്റ്റിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ സാരഥി സെന്റർ ഫോർ എക്സലൻസ് (എസ് സി എഫ് ഇ) മികച്ച പിന്തുണ നൽകിയതിലൂടെ കഴിഞ്ഞ വർഷം കൂടുതൽ പ്രവർത്തന മികവ് നേടിയെടുത്തു എന്ന് പറയുകയുണ്ടായി. ഈ നേട്ടത്തിന് പിന്നിൽ കോഴ്സ് ഡയറക്ടർ കേണൽ എസ്. വിജയൻ (റിട്ട.), ചെയർമാൻ അഡ്വ. അരവിന്ദാക്ഷൻ എന്നിവർ നയിക്കുന്ന അർപ്പിതമനസ്സോടു കൂടിയ ടീമിന്റെ പൂർണ്ണ പിന്തുണയാണ് അദ്ദേഹം വിശദീകരിച്ചു. സാരഥി കുവൈറ്റ് പ്രസിഡന്റ് അജി കെ. ആർ. യോഗം ഉദ്ഘാടനം ചെയ്തു. സാരഥി ട്രസ്റ്റ് കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു സംസാരിക്കുകയും കൂടാതെ മികച്ച പ്രവർത്തനം നടപ്പിൽ വരുത്തിയ എസ് സി എഫ് ഇ ടീമിനോടുള്ള നന്ദിഅറിയിക്കുകയും ചെയ്തു. ട്രസ്റ്റ് സെക്രട്ടറി ജിതിൻദാസ് വാർഷിക റിപ്പോർട്ടും, ട്രഷറർ ലിവിൻ രാമചന്ദ്രൻ ധനകാര്യറിപ്പോർട്ടും അവതരിപ്പിച്ചു. ചർച്ചകൾക്ക് ശേഷം രണ്ടു റിപ്പോർട്ടുകളും ഏകകണ്ഠമായി പാസ്സാക്കുകയും ചെയ്തു.

ട്രസ്റ്റ് പ്രവർത്തനങ്ങൾക്ക് വിവിധ ഘട്ടങ്ങളിൽ പിന്തുണ നൽകി പ്രവർത്തിച്ച അജിത് ആനന്ദ് (ഇഗ്നൈറ്റ് – 2023), മനു കെ. മോഹൻ (സ്പാർക്ൾ – 2024), ബിന്ദു സജീവ് (മീഡിയ വിംഗ് കോഓർഡിനേഷൻ) , പ്രശാന്ത് കെ (എ ഐ ആൻഡ് റോബോട്ടിക് കോഓർഡി നേറ്റർ) എന്നിവർക്ക് ആദരസൂചകമായി മെമെന്റോകൾ സമ്മാനിച്ചു. കഴിഞ്ഞ പ്രവർത്തനവർഷം ഏറ്റവും അധികം പിന്തുണ നൽകി പ്രവർത്തിച്ച യൂണിറ്റിനുള്ള ആദരവ് ഫഹാഹീൽ യൂണിറ്റിനു നൽകുകയുണ്ടായി. ട്രസ്റ്റ് പ്രവർത്തനങ്ങൾക്ക് ആശംസ അർപ്പിച്ചു കൊണ്ട് സാരഥി ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, ട്രഷറർ ദിനു കമൽ, എസ് സി എഫ് ഇ ഡയറക്ടർ കേണൽ എസ്. വിജയൻ, പേട്രൺ സുരേഷ് കൊച്ചത്ത്എന്നിവർക്ക് പുറമെ സിജി പ്രദീപ് (വൈസ് ചെയർപേഴ്സൺ, സി. എസ്. ബാബു (ആഡ്വൈസറി ബോർഡ്, , സുരേഷ് കെ. (ചെയർമാൻ, 25-ആം വാർഷിക ആഘോഷം), സജീവ് നാരായണൻ (മുൻ പ്രസിഡന്റ്, സാരഥി കുവൈറ്റ്) എന്നിവരും സംസാരിച്ചു.ബിനുമോൻ എം. കെ (ജോയിന്റ് സെക്രട്ടറി, സാരഥി ട്രസ്റ്റ്) സ്വാഗതം ആശംസിക്കുകയും, ലിവിൻ രാമചന്ദ്രൻ ട്രസ്റ്റ്) നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. സുരേഷ് വെളളപ്പള്ളി, സജീവ് കുമാർ, അനിത്കുമാർ എന്നിവർ ചേർന്നു പ്രസീഡിയം കൈകാര്യം ചെയ്തു.

സാരഥി ട്രസ്റ്റ് 2024 -2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി ജിതിൻ ദാസ് സി.ജി (ചെയർമാൻ), ഷനൂബ് ശേഖർ (വൈസ് ചെയർമാൻ), ബിന്ദു സജീവ് (സെക്രട്ടറി), അജിത് ആനന്ദ് (ജോയിന്റ് സെക്രട്ടറി), റെജി സി.ജെ. (ട്രഷറർ), ശ്രീരാജ് (ജോയിന്റ് ട്രഷറർ) എന്നിവർ ചുമതലയേറ്റു.ജിജി കരുണാകരൻ, പ്രവീൺ എം. എം, സതീഷ് പ്രഭാകരൻ, വിപിൻ നാഥ്, പുഷ്പദാസ് എന്നിവരാണ് ട്രസ്റ്റി ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.