വയനാട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സത്യന്‍ മൊകേരി
03:38 PM Oct 17, 2024 IST
|
Online Desk
Advertisement
കല്‍പ്പറ്റ: വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സത്യന്‍ മൊകേരിയെ പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന സി.പി.ഐ സംസ്ഥാന കൗണ്‍സിലിലാണ് സത്യന്‍ മൊകേരിയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച തീരുമാനം ഉണ്ടായത്.വയനാട് ജില്ല കമ്മിറ്റിയാണ് സത്യന്‍ മൊകേരിയുടെ പേര് ശിപാര്‍ശ ചെയ്തത്. സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗമാണ് സത്യന്‍ മൊകേരി.
Advertisement
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആനി രാജയായിരുന്നു മത്സരിച്ചിരുന്നത്. റായ്ബറേലി, വയനാട് ലോക്‌സഭ മണ്ഡലങ്ങളില്‍ മത്സരിച്ച രാഹുല്‍ രണ്ടിടത്തും വിജയിച്ചതിനെതുടര്‍ന്ന് വയനാട്ടില്‍നിന്ന് രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. പ്രിയങ്ക ഗാന്ധിയാണ് യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി.
Next Article