' ജനാധിപത്യത്തെ രക്ഷിക്കൂ' ഇന്ത്യ സഖ്യത്തിന്റെ മഹാറാലി രാംലീല മൈതാനിയിൽ ആരംഭിച്ചു
03:25 PM Mar 31, 2024 IST
|
Online Desk
Advertisement
ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന ബിജെപി നടപടിക്കെതിരെ ഇന്ത്യ സഖ്യം പ്രഖ്യാപിച്ച മഹാറാലി ഡൽഹി രാംലീല മൈതാനിയിൽ ആരംഭിച്ചു. ജനാധിപത്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി നടക്കുന്ന റാലിയിൽ 28 പ്രതിപക്ഷ പാർട്ടികളാണ് പങ്കെടുക്കുന്നത്.
Advertisement
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സീതാറാം യെച്ചൂരി, ശരദ് പവാർ, ഉദ്ധവ് താക്കറേ, അഖിലേഷ് യാദവ്, തേജസ്വി യാദവ് തുടങ്ങിയവരടക്കം പ്രധാന നേതാക്കളെല്ലാം രാം ലീല മൈതാനിയിലെത്തി.
ഇവർക്കൊപ്പം കേജരിവാളിൻ്റെ ഭാര്യ സുനിതയും ജാർഖണ്ഡ് മുൻമുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കല്‌പനയും വേദിയിൽ സന്നിഹിതരായി. മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴി യുന്ന കേജരിവാളിൻ്റെ സന്ദേശം സുനിത വേദി യിൽ വായിച്ചു.
Next Article