'സുപ്രീംകോടതിയുടെ വിരട്ടി' തെരഞ്ഞെടുപ്പ് കമ്മീഷന് ഇലക്ട്രല്‍ ബോണ്ട് വിവരങ്ങള്‍ കൈമാറി എസ്ബിഐ
ന്യൂഡൽഹി: സുപ്രീംകോടതി നൽകിയ സമയപരിധി അവസാനിച്ചത് പിന്നാലെ ഇലക്ട്രൽ ബോണ്ട് സംബന്ധിച്ച വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി എസ്ബിഐ. ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെയാണ് വിവരങ്ങൾ കമ്മീഷന് നൽകിയത്.
മാർച്ച് 15ന് അകം തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ ഈ വിവരങ്ങൾ പ്രസിദ്ധീകരിക്കും. ഇലക്ട്രൽ ബോണ്ട് സംബന്ധിച്ച വിവരങ്ങൾ ഇന്ന് കൈമാറണമെന്ന് സുപ്രീംകോടതി തിങ്കളാഴ്ച എസ്ബിഐക്ക് നിർദേശം നൽകിയിരുന്നു. നിർദേശം പാലിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി യിരുന്നു.
വിവരങ്ങൾ ശേഘരിക്കുന്നതിനായി ജൂൺ 30 വരെ സമയം നീട്ടിനൽകണമെന്ന് നേരത്തെ എസ്ബിഐ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേസ് പരിഗണിക്കുന്നതിനിടെ രൂക്ഷ വിമർശനമാണ് എസ്ബിഐക്കെതിരെ കോടതി നടത്തിയത്.
26 ദിവസം എസ്ബിഐ എന്ത് ചെയ്യുകയായിരുന്നുവെന്ന് കോടതി ചേദിച്ചു. വിവരങ്ങൾ കൈമാറാൻ ഇന്ന് വൈകിട്ട് 5.30 വരെയാണ് കോടതി എസ്ബിഐക്ക് സമയം നൽകിയിരുന്നത്.