Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മഴ ഭീഷണിയിൽ നാളെ സംസ്ഥാന സ്കൂൾ കായിക മേളയ്ക്കു തുടക്കം

11:06 AM Oct 15, 2023 IST | ലേഖകന്‍
Advertisement

തൃശൂർ: കനത്ത മഴ ഭീഷണി നിലനി‍ൽക്കെ, 65ാ മത് സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഒരുങ്ങി തൃശൂർ. 15 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് തൃശൂർ മറ്റൊരു സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് വേദിയാകുന്നത്. കുന്നംകുളം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിലാണ് ഇത്തവണ മത്സരങ്ങൾ.  3000ത്തിലധികം കൗമാര താരങ്ങളാണ് മേളയിൽ അണി നിരക്കുന്നത്. വർഷങ്ങൾക്ക് ശേഷം ലഭിച്ച ആഥിതേയത്വം ചരിത്ര സംഭവമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.

Advertisement

സ്കൂൾ കായിക മേളയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞു. 16 ന് രാവിലെ 8.30 ഓടെ തൃശൂർ തേക്കിൻകാടിൽ നിന്ന് ദീപശിഖാ പ്രയാണം ആരംഭിക്കും. ഉന്നത വിദ്യഭ്യാസ മന്ത്രി ആർ. ബിന്ദു ഐ. എം. വിജയന് ദീപശിഖ കൈമാറി മേള ഉദ്ഘാടനം ചെയ്യും. 17 ന് രാവിലെ 7 മണി മുതൽ മത്സരയിനങ്ങൾ ആരംഭിക്കും. 20 ന് വൈകീട്ട് 4 മണിക്കാണ് സമാപന സമ്മേളനം. ഇന്നു മുതൽ കായിക താരങ്ങൾ എത്തി തുടങ്ങും. 98  ഇനങ്ങളിലായി 3000 തിലേറെ താരങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഇത്തവണയും പകലും രാത്രിയുമായാണ് മൽസരം. രാവിലെ 6.30 മുതൽ വൈകീട്ട് 8.30 വരെ മത്സരങ്ങൾ നടക്കും. 6000 പേർക്കുള്ള വിഭവ സമൃദ്ധമായ സദ്യയും മേളയിൽ ഒരുങ്ങും.

Advertisement
Next Article