Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് മാറ്റിവെക്കണം; വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകി കെ എസ് യു

10:52 AM Aug 05, 2024 IST | Online Desk
Advertisement

മഴക്കെടുതി മൂലം നിരവധി സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാൽ ആഗസ്റ്റ് 16ന് നടത്താനിരിക്കുന്ന സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ്‌ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്കും പൊതു വിദ്യാഭ്യാസ ഡയറക്ടർ എ ഷാനവാസിനും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ കത്ത് നൽകി.

Advertisement

മഴക്കെടുതി മൂലം പല സ്കൂളിലും കൃത്യമായ രീതിയിൽ ക്ലാസുകൾ പുനരാരംഭിക്കാൻ കഴിഞ്ഞിട്ടില്ലാത്തതും വയനാട് മുണ്ടകൈ - ചൂരൽമലയിൽ ഉണ്ടായ കേരളം കണ്ട ഏറ്റവും വലിയ ഉരുൾപ്പൊട്ടൽ മൂലം നിരവധി സ്കൂളുകളിൽ ദുരിദാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതുകൊണ്ടും വിദ്യാർഥികളിൽ ജനാധിപത്യ ബോധവും ഐക്യവും സാേഹാദര്യവും വളർത്തുവാൻ സഹായകരമായ സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് അൽപ്പം കൂടി മാറ്റിവെച്ച് എല്ലാ വിദ്യാർത്ഥികൾക്കും പ്രസ്തുത ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാനുള്ള അവസരം നൽകണമെന്നാണ് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് നൽകിയ കത്തിൽ ആവശ്യപ്പെട്ടുന്നത്.നിലവിൽ ഓഗസ്റ്റ് 7 ന് നാമനിർദ്ദേശ പത്രികകൾ സ്വീകരിച്ച് ഓഗസ്റ്റ് 16ന് തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കും വിധമാണ് സ്കൂൾ പാർലമെൻ്റ് നടപടിക്രമങ്ങൾ ക്രമീകരിച്ചിട്ടുള്ളത്

Tags :
keralanewsPolitics
Advertisement
Next Article