For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

റവന്യൂ വകുപ്പിലെ പ്രമോഷൻ ഉടൻ നടപ്പിലാക്കണം : ചവറ ജയകുമാർ

08:39 PM Nov 04, 2023 IST | Veekshanam
റവന്യൂ വകുപ്പിലെ പ്രമോഷൻ ഉടൻ  നടപ്പിലാക്കണം   ചവറ ജയകുമാർ
Advertisement

തിരുവനന്തപുരം: റവന്യൂ വകുപ്പിൽ ഒഴിഞ്ഞു കിടക്കുന്ന വില്ലേജോഫീസർ, സീനിയർ ക്ലാർക്ക് തുടങ്ങി നൂറു കണക്കിന് തസ്തികകളിലേക്ക് ഉടൻ പ്രമോഷൻ നടപ്പിലാക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ചവറ ജയകുമാർ അഭിപ്രായപ്പെട്ടു. യഥാസമയം പ്രമോഷൻ നടപ്പാക്കാത്തതുമൂലം വിദൂര ജില്ലകളിൽ ജോലി ചെയ്യുന്നവർക്ക് സ്വന്തം ജില്ലകളിലേക്ക് സ്ഥലംമാറി വരാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഓൺലൈൻ സ്ഥലംമാറ്റം നടപ്പിലാക്കിയ റവന്യൂ വകുപ്പിൽ പ്രമോഷനും സ്ഥലം മാറ്റവും വൈകുന്നത് കടുത്ത നീതി നിഷേധമാണ്. സംസ്ഥാനത്താകമാനം ഡെപ്യൂട്ടി തഹസീൽദാർ സ്ഥാനക്കയറ്റം മൂലം 88 വില്ലേജോഫീസർമാരുടെ ഒഴിവ് നിലവിലുണ്ട്.സ്ഥാനക്കയറ്റം നടത്തി ഒഴിവുകൾ നികത്താത്തതിനാൽ ജനങ്ങൾ ഏറ്റവും അധികം ആശ്രയിക്കുന്ന വില്ലേജോഫീസുകളുടെ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്ന സ്ഥിതി വിശേഷമാണുള്ളത്.

Advertisement

നിലവിലുള്ള ഒഴിവുകൾ അടിയന്തരമായി നികത്തപ്പെടണം. പ്രമോഷനുകൾ നിരന്തമായി വൈകിപ്പിക്കുകയും അതിന്റെ മറവിൽ ഭരണാനുകൂല സംഘടനയുടെ പാർശ്വവർത്തികൾക്ക് സ്ഥലം മാറ്റം നടത്തി കൊടുക്കുന്ന ഗൂഢതന്ത്രമാണ് ഇതിനു പിന്നിൽ. ഇതിനെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കും. ഇതു സംബന്ധിച്ച് ലാൻഡ് റവന്യൂ കമ്മീഷണർക്ക് നിവേദനം നല്കി. എ പി സുനിൽ , ആർ എസ് പ്രശാന്ത്, അനസ് കണിയാപുരം, വിപ്രേഷ് കുമാർ എൻ വി, രതീഷ് രാജൻ, അഖിൽ, അനീഷ് എ. എൻ, വൈശാഖ് എന്നിവർ നേതൃത്വം നൽകി.ജീവനക്കാരുടെ അർഹമായ സ്ഥാനക്കയറ്റം തടഞ്ഞുവച്ചാൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും സംസ്ഥാന പ്രസിഡണ്ട് മുന്നറിയിപ്പ് നൽകി.

Tags :
Author Image

Veekshanam

View all posts

Advertisement

.