Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സെക്രട്ടേറിയറ്റ് ജീവനക്കാർ 22 ന് പണിമുടക്കും

01:42 PM Jan 10, 2025 IST | Online Desk
Advertisement

Advertisement

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ജനുവരി 22-ാം തീയതിയിലെ പണിമുടക്കിൽ സെക്രട്ടേറിയറ്റ് ജീവനക്കാർ പങ്കെടുക്കുമെന്ന് സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനകളുടെ കൂട്ടായ്മയായ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം എസ് ഇർഷാദ് അറിയിച്ചു.
സംസ്ഥാന സർക്കാർ ജീവനക്കാരുടെ 2019 ജനുവരി 1 മുതലുള്ള ആനുകൂല്യങ്ങൾ, അടിസ്ഥാനമില്ലാത്ത കാരണങ്ങൾ നിരത്തി നിഷേധിക്കുകയാണ്. ജീവനക്കാരുടെ ഡി എ കുടിശ്ശിക 7 ഗഡു ആയിരിക്കുന്നു. പ്രോവിഡൻ്റ് ഫണ്ടിലെ ലോക്ക് ഇൻ കാലം കഴിഞ്ഞിട്ടും പിൻവലിക്കാനാകാത്തതിലൂടെ
01/01/2019 മുതലുള്ളഡിഎയുടെ 26 മാസം, 01/07/2019 മുതലുള്ള ഡിഎയുടെ 20 മാസം, 01/01/2020 മുതലുള്ള ഡിഎയുടെ 14 മാസം, 01/07/2020 മുതലുള്ള 8മാസം എന്നിങ്ങനെ നാല് ഗഡു ഡി എ യുടെ 68 മാസത്തെ കുടിശ്ശിക ജീവനക്കാർക്ക് അന്യമായി.

കൂടാതെ 01/01/2021 മുതലുള്ള ഡി എ യുടെയും മാസം,01/07/20201മുതലുള്ള ഡിഎയുടെയും 39മാസം വീതമുള്ള കുടിശ്ശിക നിഷേധിക്കപ്പെട്ടതിലൂടെ 78 മാസത്തെ നഷ്ടവും ജീവനക്കാർക്കുണ്ടായി.
2016ൽ യു ഡി എഫ് സർക്കാർ അധികാരമൊഴിയുമ്പോൾ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഒരു ഗഡു പോലും ഡി എ അനുവദിക്കാൻ അവശേഷിച്ചിരുന്നില്ല. ഇന്ന് ഇടതു ഭരണത്തിൽ 7 ഗഡു ഡി എ യാണ് ഇനിയും അനുവദിക്കാനുള്ളത്. 18 ഗഡു ഡി എക്ക് ജീവനക്കാർ അർഹരായപ്പോൾ അനുവദിച്ചത് 11 ഗഡു മാത്രം. അനുവദിച്ച ഉത്തരവിൽ തന്നെ ആറ് തവണയും കുടിശ്ശിക കാര്യത്തിൽ ജീവനക്കാരെ സർക്കാർ കബളിപ്പിക്കുകയായിരുന്നു. അഞ്ചു മാസത്തെ പൂർണ ശമ്പളം കവർന്നെടുക്കുന്നതിൻ്റെ ഭാഗമായി ലീവ് സറണ്ടർ അഞ്ചു വർഷമായി നിരസിച്ചു.
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിൽ വന്നവർ പ്രകടനപത്രികക്ക് കടലാസിൻ്റെ വില പോലും കൽപിക്കാതെ ജീവനക്കാരെ വഞ്ചിക്കുന്നു.

മെഡിസെപ്പ് പദ്ധതിയിൽ വരിസംഖ്യ ഈടാക്കുന്നതല്ലാതെ ജീവനക്കാർക്കോ പെൻഷൻകാർക്കോ ചികിത്സ ലഭിക്കുന്നില്ല. കൊടിയ വിലക്കയറ്റത്തിൻ്റെ കാലഘട്ടത്തിൽ പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തി ജനത്തിന് ആശ്വാസം പകരാൻ സർക്കാരിനാകുന്നില്ല.
ഗതികെട്ട ഈ സാഹചര്യത്തിൽ ജീവനക്കാർക്ക് പണിമുടക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം എസ് അഭിപ്രായപ്പെട്ടു.
ഡി എ , ലീവ് സറണ്ടർ, ശമ്പള പരിഷ്ക്കരണം - കുടിശ്ശികയാക്കിയ ആനുകൂല്യങ്ങൾ തിരികെ നൽകുക, പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക,
01/07/2024 മുതൽ പന്ത്രണ്ടാം ശമ്പള പരിഷ്കരണം നടപ്പിലാക്കുക,
സർക്കാർ വിഹിതത്തോടെ മെഡിസെപ്പ് നടപ്പാക്കുക, പൊതു- ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക.
സെക്രട്ടേറിയറ്റ് സർവീസ് സംരക്ഷിക്കുക,
സെക്രട്ടേറിയറ്റ് ദ്രോഹ ഭരണ പരിഷ്ക്കാര ഉത്തരവുകൾ പിൻവലിക്കുക

തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സെക്രട്ടേറിയറ്റ് ജീവനക്കാർ പണിമുടക്കുന്നതെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം എസ്, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ പി പുരുഷോത്തമൻ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് പി എൻ മനോജ് കുമാർ ,ജനറൽ സെക്രട്ടറി പിഎൻ മനോജ് കുമാർ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് കുമാരി അജിത പി, ജനറൽ സെക്രട്ടറി എം എസ് മോഹനചന്ദ്രൻ , കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി എ ബിനു എന്ന

Tags :
keralanewsPolitics
Advertisement
Next Article