Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സുരക്ഷാ വീഴ്ച:  പാർലമെന്റ് പ്രക്ഷുബ്ധം, ഏക സിപിഎം എംപി നവകേരള സദസിന്റെ തിരക്കിൽ

06:00 PM Dec 14, 2023 IST | Veekshanam
Advertisement

തിരുവനന്തപുരം: പാർലമെന്റ് ആക്രമണ വാർഷിക ദിനത്തിൽ ലോക്സഭയിലുണ്ടായ ഗുരുതര സുരക്ഷാവീഴ്ചയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി  അമിത് ഷാ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം ആളിക്കത്തുമ്പോൾ  പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാതെ കേരളത്തിൽ നിന്നുള്ള ഏക സിപിഎം എംപി. ആലപ്പുഴയിൽ നിന്നുള്ള സിപിഎം എംപി എഎം ആരിഫ് പാർലമെന്റിൽ എത്താതെ  മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന നവ കേരളസുമായി ബന്ധപ്പെട്ട പരിപാടിയുടെ സംഘാടനവുമായി നടക്കുന്നത്.

Advertisement

പാർലമെന്റിലെ സുരക്ഷാ വീഴ്ചയുടെ പേരിൽ ലോക്സഭയിൽ പ്രതിഷേധത്തിനിടെ സ്പീക്കറുടെ മുന്നറിയിപ്പ് തള്ളി നടുത്തളത്തിലിറങ്ങി എന്ന കുറ്റം ചുമത്തി കേരളത്തിൽ നിന്നുള്ള നാല് കോൺ​ഗ്രസ് എംപിമാരെ സ്പീക്കർ ഓം ബിർള സസ്പെൻഡ് ചെയ്തു. എംപിമാരായ ടി.എൻ പ്രതാപൻ, ഹൈബി ഈഡൻ, രമ്യ ഹരിദാസ്, ഡീൻ കുര്യാക്കോസ് എന്നിവർക്കാണ് സസ്പെൻഷൻ. ഈ സമ്മേളന കാലാവധി കഴിയുന്നതുവരെയാണ് ഇവർക്ക് വിലക്ക്.
അതേ സമയം, പാർലമെന്റ് മന്ദിരത്തിനുള്ളിൽ അതിക്രമിച്ചിറങ്ങി ​ഗ്യാസ് കുറ്റി പൊട്ടിച്ചവർക്ക് പാസ് അനുവദിച്ച ബിജെപി അം​ഗത്തിനെതിരേ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നു പ്രതിപക്ഷ അം​ഗങ്ങൾ ആരോപിച്ചു.

പാർലമെന്റ് ഭീകരാക്രമണത്തിന്റെ 22-ാംവാർഷികദിനത്തിലുണ്ടായ സുരക്ഷാ വീഴ്ചയിൽ രാജ്യം തന്നെ നടുങ്ങിയിരിക്കുകയാണ്. പുതിയ പാർലമെന്റ് മന്ദിരം അതീവ സുരക്ഷിതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാദവും ഇതോടെ പൊളിയുകയാണ്. കർണാടകയിൽ നിന്നുള്ള ബിജെപി എംപിയുടെ പാസ് ഉപയോഗിച്ച് എത്തിയ ആക്രമികളാണ് ലോക്സഭയുടെ നടുതളത്തിൽ അതിക്രമിച്ചു കടന്ന്  പൂകബോംബ് ആക്രമണം നടത്തിയത്.

പാർലമെന്റിലെ സുരക്ഷാ വീഴ്ചയുടെ പേരിൽ ലോക്സഭയും രാജ്യസഭയും ഇന്നു സ്തംഭിച്ചു. പല തവണ നിർത്തി വച്ചെങ്കിലും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സഭയിൽ നേരിട്ടെത്തി മറുപടി പറയാതെ പ്രതിഷേധം തണുപ്പിക്കില്ലെന്ന് പ്രതിപക്ഷ അം​ഗങ്ങൾ അറിയിച്ചു. തുടർന്നാണ് ലോക്സഭയുടെയും രാജ്യസഭയുടെയും നടുത്തളത്തിലിറങ്ങി അം​ഗങ്ങൾ മുദ്രാവാക്യം മുഴക്കിയത്. അമിത് ഷാ നേരിട്ടെത്തി വിശദീകരണം നൽകണമെന്ന ആവശ്യവുമായി രാജ്യ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച തൃണമുൽ കോൺ​ഗ്രസ് എംപി ഡെറിക് ഒബ്രിയാനെ സഭാധ്യക്ഷൻ ജ​ഗ്ദീപ് ധൻകര് സസ്പെൻഡ് ചെയ്തു.
സഭാ നടപടികൾ നടത്തിക്കൊണ്ടു പോകാൻ അനുവദിക്കാതെ ചെയറിനെ തടസപ്പെടുത്തിയതിനാണു നടപടിയെന്നാണു വിശദീകരണം. എന്നാൽ ഡെറിക് ഒബ്രിയാനു പിന്തുണയുമായ കൂടുതൽ അം​ഗങ്ങൾ എത്തിയതോടെ രാജ്യസഭ കുറച്ചു നേരത്തേക്കു നിർത്തിവച്ചു. ഡെറിക് ഒബ്രിയാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ജനകീയ പ്രശ്നങ്ങൾ സഭയിൽ അവതരിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ടിഎംസി എംപി ദോലാ സെൻ അറിയിച്ചു. സസ്പെൻഷൻ നടപടി

Advertisement
Next Article