For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

മുതിർന്ന ബിആർഎസ് നേതാവും രാജ്യസഭാ എംപിയുമായ കെ. കേശവ റാവു കോൺഗ്രസിൽ ചേർന്നു

07:04 PM Jul 03, 2024 IST | Online Desk
മുതിർന്ന ബിആർഎസ് നേതാവും രാജ്യസഭാ എംപിയുമായ കെ  കേശവ റാവു കോൺഗ്രസിൽ ചേർന്നു
Advertisement

ഹൈദരാബാദ്: ബിആർഎസ് നേതൃനിരയിലെ മൂന്നാമനും രാജ്യസഭാ എംപിയുമായ കെ. കേശവ റാവു കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ദീപദാസ് മുൻഷി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് കേശവ റാവു കോൺഗ്രസിൽ ചേർന്നത്.

Advertisement

ഐക്യ ആന്ധ്രയിൽ കേവശ റാവു കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്നിട്ടുണ്ട്. 2013- ലാണ് കെ.കെ. എന്നറിയപ്പെടുന്ന കേശവ റാവു ചന്ദ്രശേഖര റാവു രൂപീകരിച്ച ടി.ആർ.എസിൽ ചേർന്നത്. ടി.ആർ.എസ്. പിന്നീട് ബിആർഎസ് ആയി മാറി.

Tags :
Author Image

Online Desk

View all posts

Advertisement

.