For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ജീവനക്കാരും അധ്യാപകരും പണിമുടക്കിലേക്ക്: ചവറ ജയകുമാർ.

06:21 AM Nov 27, 2023 IST | ലേഖകന്‍
ജീവനക്കാരും അധ്യാപകരും പണിമുടക്കിലേക്ക്  ചവറ ജയകുമാർ
Advertisement

തിരുവനന്തപുരം: ജീവനക്കാരുടേയും അധ്യാപകരുടേയും വേതനം പിടിച്ചു പറിക്കുന്ന സർക്കാരിനെതിരെ പണിമുടക്കുമെന്നു സെറ്റോ ചെയർമാൻ ചവറ ജയകുമാർ.

Advertisement

സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് ഓർഗനൈസേഷൻസിന്റെ (സെറ്റോ) ആഭിമുഖ്യത്തിൽ അധ്യാപക ഭവനിൽ നടന്ന സമര പ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൊഴിലെടുക്കുന്നവരുടെ ശമ്പളവും അലവൻസും കവർന്നെടുക്കുന്ന മാതൃകാ തൊഴിൽ ദാതാവായ സർക്കാർ നൽകുന്ന ഈ സന്ദേശത്തിന്റെ ഫലമാണ് യുവാക്കൾ കൂട്ടം കൂട്ടമായി കേരളം വിട്ടു പോകുന്നത്. ഭരണകൂടത്തിനൊപ്പം നില്ക്കുന്നവർക്ക് പിൻവാതിൽ നിയമനവും ഉന്നതവിദ്യാഭ്യാസരംഗത്ത് വഴിവിട്ട നേട്ടവും മെച്ചപ്പെട്ട ജീവിത സാഹചര്യവും ലഭിക്കുന്നു എന്ന വസ്തുത അടിസ്ഥാന ജനവിഭാഗത്തിന് ബോധ്യപ്പെട്ടിരിക്കുന്നു. ഈ ഗവൺമെന്റിന് തങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഒരു മാറ്റവും വരുത്താൻ കഴിയില്ലാ എന്ന് ബഹുഭൂരിപക്ഷം ജനങ്ങളും ഉറച്ചു വിശ്വസിക്കുന്നു.

നാലു വർഷം മുമ്പ് ലഭിക്കേണ്ടിയിരുന്ന ശമ്പളത്തിനും അലവൻസിനും വേണ്ടിയാണ് സർക്കാർ ജീവനക്കാരും അധ്യാപകരും ജനുവരി 24 -ന് പണിമുടക്കുന്നത്. ക്ഷാമബത്ത നല്കുന്നത് സംബന്ധിച്ച് കോടതിയുടെ ഇടപെടലുകൾ ഉണ്ടായിരിക്കുന്നു. ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും ക്ഷാമബത്ത കൃത്യമായി കൊടുക്കുന്നു. ശമ്പള കുടിശ്ശികയും സറണ്ടറും പിടിച്ചു വച്ചിരിക്കുന്നു. ആരോഗ്യ പരിപാലനത്തിന്റെ പേരിൽ മെഡിസെപ്പ് പദ്ധതി നടപ്പിലാക്കി കമ്മീഷൻ തട്ടിയെടുത്തു. സർക്കാരിന്റെ ധൂർത്തും പാഴ്ചെലവും പൊതു സമൂഹത്തിൽ വലിയ ചർച്ചാ വിഷയമാകുന്നു.

സമാന സ്വഭാവത്തിൽ വേട്ടയാടപ്പെടുന്ന തൊഴിൽ രംഗത്തുള്ളവരെക്കൂടി അണിനിരത്തിക്കൊണ്ട് ജനുവരി 24-ന് സംസ്ഥാനത്ത് പണിമുടക്ക് നടത്തും.

ഇതിനു മുന്നോടിയായി " അതിജീവനയാത്ര " കാസർഗോഡ് നിന്ന് ഡിസംബർ 11 ന് ആരംഭിക്കും എന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.
റ്റി. ഒ. ശ്രീകുമാർ അധ്യഷത വഹിച്ചു.

കെ.അബ്ദുൾ മജീദ്, എം.എസ് ഇർഷാദ്, കെ.സി സുബ്രഹ്മണ്യൻ,എ.എം ജാഫർ ഖാൻ, രമേശ് എം തമ്പി, പി.കെ അരവിന്ദൻ, ആർ അരുൺ കുമാർ, ഒ.റ്റി പ്രകാശ്, അനസ്, ഹരികുമാർ, ബി.എസ്.രാജീവ്, വട്ടപ്പാറ അനിൽ, ആത്മകുമാർ എന്നിവർ സംസാരിച്ചു.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.