Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സെറ്റോ അതിജീവന യാത്ര തിങ്കളാഴ്ച കാസർകോട് നിന്നും ആരംഭിക്കും

03:39 PM Dec 09, 2023 IST | ലേഖകന്‍
Advertisement

തിരുവനന്തപുരം: സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് ഓർഗനൈസേഷൻസിന്റെ ആഭിമുഖ്യത്തിൽ അതിജീവനയാത്ര ഡിസംബർ 11 ന് കാസർകോട് നിന്ന് ആരംഭിക്കും. പ്രതിപക്ഷനേതാവ് ശ്രീ. വി. ഡി. സതീശൻ ജാഥ ഉദ്ഘാടനം ചെയ്യും

Advertisement

സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ കവർന്നെടുക്കുന്നതിലും നിഷേധിക്കുന്നതിലും പ്രതിഷേധിച്ചുകൊണ്ട് സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളായ പിൻവാതിൽ നിയമനം നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ്, സർക്കാർ സേവനങ്ങളായ വെള്ളക്കരം, ബസ് ചാർജ്ജ്, വൈദ്യുത ചാർജ്ജ്, ആധാരം ചാർജ്ജ്, കെട്ടിട നികുതി, പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയ സെസ്സ്, തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ച ആക്കിക്കൊണ്ട് ഡിസംബർ 11 തിങ്കളാഴ്ച രാവിലെ കാസർഗോഡ് നിന്ന് അതിജീവന യാത്ര ആരംഭിക്കുന്നു.

സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആറു ഗഡു ക്ഷാമബത്ത കുടിശ്ശികയാണ്. നാലു വർഷമായി സറണ്ടർ ലഭിക്കുന്നില്ല. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് പറഞ്ഞ അധികാരത്തിൽ വന്നവർ അതിനു തയ്യാറാകുന്നില്ല. 2019 ലെ ശമ്പള കുടിശ്ശിക ഇതുവരെ നൽകിയിട്ടില്ല.

സർക്കാരിനെതിരെയുള്ള വികാരത്തെ സർക്കാർ ജീവനക്കാർക്ക് എതിരായി തിരിച്ചുവിട്ട് ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകാതിരിക്കാൻ ഉള്ള നീക്കവുമായി സർക്കാർ മുന്നോട്ടു പോകുന്നു. സാലറി ചലഞ്ചിന് ശേഷം വീണ്ടും സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പിടിച്ചെടുക്കാൻ അണിയറയിൽ നീക്കം നടക്കുന്നു.

ജാഥ 21-ന് തിരുവനന്തപുരത്ത് ഗാന്ധി പാർക്കിൽ സമാപിക്കും. കെ.പി.സി.സി പ്രസിഡൻറ് ശ്രീ. കെ സുധാകരൻ എം.പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

സെറ്റോയുടെ ചെയർമാൻ ചവറ ജയകുമാർ ജാഥാ ക്യാപ്റ്റനായും ജനറൽ കൺവീനർ കെ അബ്ദുൽ മജീദ് വൈസ് ക്യാപ്റ്റനായും ട്രഷറർ കെ സി സുബ്രഹ്മണ്യൻ ജാഥ മാനേജറായുമുള്ള അതിജീവനയാത്ര ഡിസംബർ 11-ന് രാവിലെ 09.00 മണിക്ക് കാസർകോട് നിന്ന് ആരംഭിക്കും.

അതിജീവനയാത്ര
ഡിസംബർ 11 മുതൽ 21 വരെ

(കാസർഗോഡ് – തിരുവനന്തപുരം)

ഡിസംബർ 11 (തിങ്കൾ)

09.00 മണി - കാസർഗോഡ്
11.30 ” - കാഞ്ഞങ്ങാട്
01.00 ” - പയ്യന്നൂർ
03.00 ” - തളിപ്പറമ്പ
05.00 ” - കണ്ണൂർ

ഡിസംബർ 12 (ചൊവ്വ)

09.00 മണി - തലശ്ശേരി
11.00 ” - വടകര
01.00 ” - കൊയിലാണ്ടി
03.00 ” - താമരശ്ശേരി
05.00 ” - കൽപ്പറ്റ

ഡിസംബർ 13 (ബുധൻ)

09.00 മണി - കോഴിക്കോട് സിവിൽ സ്റ്റേഷൻ
11.00 ” - യൂണിവേഴ്സിറ്റി
01.00 ” - തിരൂർ
03.00 ” - മലപ്പുറം
04.00 ” - മഞ്ചേരി
05.00 ” - നിലമ്പൂർ

ഡിസംബർ 14 (വ്യാഴം)

09.00 മണി - മണ്ണാർക്കാട്
11.30 ” - പാലക്കാട്
01.00 ” - ഒറ്റപ്പാലം
03.00 ” - വടക്കാഞ്ചേരി
04.30 ” - തൃശൂർ

ഡിസംബർ 15 (വെള്ളി)

09.00 മണി - ആലുവ
11.00 ” - കളമശ്ശേരി - യൂണിവേഴ്സിറ്റി
01.00 ” - കാക്കനാട്
03.30 ” - കോതമംഗലം
05.00 ” - തൊടുപുഴ

ഡിസംബർ 16 (ശനി)

09.00 മണി - പാലാ
11.00 ” - അതിരമ്പുഴ - യൂണിവേഴ്സിറ്റി
01.00 ” - കോട്ടയം
03.00 ” - ചേർത്തല
05.00 ” - ആലപ്പുഴ

ഡിസംബർ 18 (തിങ്കൾ)

09.00 മണി - ഹരിപ്പാട്
11.00 ” - കരുനാഗപ്പള്ളി
12.00 ” - ചവറ
03.00 ” - കൊല്ലം
04.30 ” - കുണ്ടറ

ഡിസംബർ 19 (ചൊവ്വ)

09.00 മണി - പത്തനംതിട്ട
11.00 ” - അടൂർ
12.00 ” - കൊട്ടാരക്കര
03.00 ” - കിളിമാനൂർ
04.00 ” - ആറ്റിങ്ങൽ

ഡിസംബർ 20 (ബുധൻ)

09.00 മണി - നെടുമങ്ങാട്
11.00 ” - കാട്ടാക്കട
01.00 ” - നെയ്യാറ്റിൻകര
03.00 ” - പാറശ്ശാല
04.30 ” - വിഴിഞ്ഞം

ഡിസംബർ 21 (വ്യാഴം)

09.00 മണി - സിവിൽ സ്റ്റേഷൻ

11.00 ” - വഴുതയ്ക്കാട്
01.00 ” - പബ്ലിക് ഓഫീസ്
02.00 ” - വികാസ് ഭവൻ
03.30 ” - യൂണിവേഴ്സിറ്റി
(ആശാൻസ്ക്വയർ)
05.00 ” - ഗാന്ധിപാർക്ക്

Advertisement
Next Article