മലയാള സിനിമയിലെ സെക്ഷ്വൽ മാഫിയയെ പുറത്തുകൊണ്ടുവരണം: അബിൻ വർക്കി
04:52 PM Aug 19, 2024 IST
|
Online Desk
Advertisement
മലയാള സിനിമയിലെ സെക്ഷ്വൽ മാഫിയയെ പുറത്തുകൊണ്ടുവരണം. ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ നടപടി ആവശ്യപ്പെട്ട് ഡിജിപിക്കും,വനിതാ കമ്മീഷനും പരാതി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബിൻ വർക്കി.
Advertisement
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഗുരുതരമാണ്. ഏറ്റവും ഗുരുതരമായ കണ്ടെത്തൽ സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ ആണ്. അതിൽ പ്രായപൂർത്തി ആകാത്തവർ വരെ ഉൾപ്പെട്ടിട്ടുണ്ട് എന്നുള്ള ആരോപണങ്ങളാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ ഹേമ കമ്മറ്റി റിപ്പോർട്ടിൽ പറയുന്ന ഗുരുതരമായ ലൈംഗിക അതിക്രമ വിഷയങ്ങളിൽ കുറ്റക്കാരായവർക്കെതിരെ കേസുകൾ എടുത്ത് നിയമനടപടി സ്വീകരിക്കണമെന്നും അവരുടെ പേര് വിവരങ്ങൾ പുറത്തുവിടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി കേരള ഡിജിപി, സംസ്ഥാന വനിതാ കമ്മീഷൻ എന്നിവർക്ക് പരാതി നൽകി.
Next Article