Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ലൈംഗികച്ചുവയുള്ള പരാമർശം: മേജർ രവി വിചാരണ നേരിടണമെന്ന് ഹൈക്കോടതി

11:54 AM Aug 17, 2024 IST | ലേഖകന്‍
Advertisement
Advertisement

കൊച്ചി: ദൃശ്യമാധ്യമ പ്രവർത്തകയ്ക്കുനേരെ ലൈംഗികച്ചുവയുള്ള പരാമർശം നടത്തിയെന്ന കേസിൽ സംവിധായകൻ മേജർ രവി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേജർ രവി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിറക്കിയിരിക്കുന്നത്.

2016 മാർച്ച് 12-ന് എറണാകുളത്തെ ഒരു ഹോട്ടലിൽ നടന്ന പരിപാടിയിലായിരുന്നു മേജർ രവി മോശം പരാമർശം നടത്തിയത്.

ഹർജിക്കാരൻ ആർമി ഓഫീസറും സെലിബ്രിറ്റിയുമാണ്. സാധാരണ മനുഷ്യർ അവർ പറയന്നത് ശ്രദ്ധിക്കും. പ്രഭാഷണങ്ങളും പ്രസ്താവനകളും നടത്തുമ്പോൾ ശ്രദ്ധിക്കണം. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ നിരപരാധിത്വം തെളിയിക്കാൻ വിചാരണ വേളയിൽ ഹർജിക്കാരന് അവസരം ലഭിക്കും- കോടതി പറഞ്ഞു.

പ്രസംഗത്തിന്റെ പേരിൽ മജിസ്‌ട്രേറ്റ് ഇദ്ദേഹത്തിന്റെ പേരിൽ അപകീർത്തി കേസെടുത്തത് കോടതി റദ്ദാക്കി. നിയമപരമായ വിലക്ക് മറികടന്നാണ് കേസെടുത്തതെന്ന് വിലയിരുത്തിയാണിത്.

Tags :
Cinemakeralanews
Advertisement
Next Article