ഗവർണറുടെ വാഹനം ആക്രമിച്ച് എസ്എഫ്ഐ പ്രവർത്തകർ
'ബ്ലഡി ക്രിമിനലുകള്‍, മുഖ്യമന്ത്രിയുടെ ഗൂഢാലോചന'; പൊട്ടിത്തെറിച്ച് ഗവര്‍ണര്‍
തിരുവനന്തപുരം: തലസ്ഥാന നഗിരിയിൽ ഗവർണറുടെ വാഹനം ആക്രമിച്ച് എസ്എഫ്ഐ പ്രവർത്തകർ. കരിങ്കൊടിയുമായെത്തിയവരാണ് വാഹനം തടഞ്ഞ് ഗവർണറുടെ വാഹനത്തിൽ അടിച്ച് പ്രതിഷേധിച്ചത്. തിരുവനന്തപുരം ജനറൽ ആശുപത്രി ജംഗ്ഷനിൽ വെച്ചാണ് എസ്എഫ്ഐ പ്രവർത്തകർ ഗവർണറുടെ കാർ തടഞ്ഞ് ആക്രമിച്ചത്.
പിന്നാലെ ഗവർണർ കാറിൽ നിന്ന് പുറത്തിറങ്ങി പ്രതിഷേധിച്ചു. മുഖ്യമന്ത്രി അറിഞ്ഞാണോ പ്രതിഷേധമെന്ന് ഗവർണർ ചോദിച്ചു. ഇതാണോ തനിക്കൊരുക്കിയ സുരക്ഷയെന്ന് ആക്രോശിച്ച ഗവർണർ ക്രിമിനലുകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താനുള്ള ശ്രമമാണെങ്കിൽ അത് വിലപ്പോവില്ലെന്നും വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ കാറിനു മുന്നിലേക്ക് ഇതുപോലെ വരാൻ സമ്മതിക്കുമോ എന്നും ഗവർണർ ചോദിച്ചു. ശാരീരികമായി തന്നെ ആക്രമിക്കാനുള്ള ശ്രമമാണ് നടന്നതെന്നും പിന്നിൽ മുഖ്യമന്ത്രിയുടെ ഗൂഢാലോചനയാണെന്നും ഗവർണർ തുറന്നടിച്ചു. രാജ്ഭവനിൽ നിന്നും ഡൽഹിയിലേക്ക് പോകാനായി വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. എസ്എഫ്ഐ പ്രവർത്തകരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു