Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കാര്യവട്ടത്തെ എസ്എഫ്ഐ അക്രമം; പ്രതിഷേധിച്ച എംഎൽഎമാർക്കെതിരെ പ്രതികാര നടപടി

12:58 PM Jul 03, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: എസ്എഫ്ഐ അക്രമത്തിനെതിരെ പ്രതിഷേധിച്ച എംഎൽഎമാർക്കെതിരെ പ്രതികാര നടപടിയുമായി സർക്കാർ. കാര്യവട്ടം ക്യാമ്പസിൽ കെഎസ്‌യു തിരുവനന്തപുരം ജില്ലാ ജോയിൻ സെക്രട്ടറിയും കാര്യവട്ടം ക്യാമ്പസിൽ വിദ്യാർത്ഥിയുമായ സാൻ ജോസിനെ ക്രൂരമായി മർദ്ദിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീകാര്യം പോലീസ് സ്റ്റേഷൻ ഉപരോധിച്ച എംഎൽഎമാർക്കെതിരെ കേസെടുത്തു. എംഎൽഎമാരായ ചാണ്ടി ഉമ്മൻ, എംവിൻസന്റ് എന്നിവർക്കെതിരെയാണ് ശ്രീകാര്യം പോലീസ് കേസടുത്തത്. കൂടാതെ കെഎസ്‌യു പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Advertisement

കാര്യവട്ടം ക്യാമ്പസിൽ കെഎസ്‌യു നേതാവിനെ എസ്എഫ്ഐക്കാർ ക്രൂരമായി മർദ്ദിച്ചതിന് പിന്നാലെ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം നിലനിന്നിരുന്നു. ക്രൂരമായ അക്രമം നടത്തിയ എസ്എഫ്ഐക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു പ്രവർത്തകർ ശ്രീകാര്യം പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. എംഎൽഎമാരായി ചാണ്ടി ഉമ്മൻ, എം വിൻസന്റ്, കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ഉപരോധം നടന്നത്.

കൂടാതെ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ സംഘർഷത്തിൽ എം വിൻസന്റ് എംഎൽഎക്ക് നേരെയും കയ്യേറ്റം ഉണ്ടായി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന കെഎസ്‌യു പ്രവർത്തകരെ എസ്എഫ്ഐ മർദ്ദിച്ചതായും പരാതിയുണ്ട്. സാൻജോസിന്റെ പരാതിയിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. സാൻ ജോസിനെ കാര്യവട്ടം ക്യാമ്പസിലെ ഇടിമുറിയിലിട്ട് മർദ്ദിച്ച സംഭവത്തിൽ ഉടൻ റിപ്പോർട്ട് സമർപ്പിക്കണം എന്ന് കേരള സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ മോഹനൻ കുന്നുമ്മേൽ രജിസ്ട്രാർക്ക് നിർദ്ദേശം നൽകി.

Tags :
featuredkeralanewsPolitics
Advertisement
Next Article