Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പ്രേക്ഷകരെ ഞെട്ടിച്ച് 'ശെയ്താന്‍'

11:09 AM Feb 22, 2024 IST | ലേഖകന്‍
Advertisement
Advertisement

പ്രേക്ഷക ശ്രദ്ധനേടി അജയ് ദേവ്‍ഗണ്‍ ഹൊറർ ചിത്രം 'ശെയ്താന്‍' ന്റെ പോസ്റ്റർ പുറത്ത് . ചിത്രത്തിൽ മാധവനും ജ്യോതികയും പ്രധാന വേഷത്തിൽ എത്തുന്നു. ഹൊറര്‍ ജോണറിലുള്ള 'ശെയ്‍ത്താൻ' എന്ന സിനിമയിലെ മാധവന്റെ മുഖമുള്ള പോസ്റ്ററാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. നീല കണ്ണിൽ രൗദ്ര ഭാവത്തിലാണ് പോസ്റ്ററിൽ മാധവൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അജയ് ദേവ്‍ഗണ്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വികാസ് ബഹ്‍ലാണ്. സുധാകര്‍ റെഡ്ഡി യക്കാന്തിയാണ് ഛായാഗ്രാഹണം. അമിത് ത്രിവേദിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 25 വർഷത്തിന് ശേഷം ജ്യോതികയുടെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം എന്നതും ശ്രദ്ധേയമാണ്.

Tags :
Entertainment
Advertisement
Next Article