സ്വർണക്കടത്തിന്റെ പങ്ക് പറ്റുന്നു; പി. ശശിക്കെതിരേ പാർട്ടിക്ക് നൽകിയ പരാതി പുറത്തുവിട്ട് അൻവർ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റി ക്കൽ സെക്രട്ടറി പി. ശശിക്കെതിരേ സിപിഎം സെക്രട്ടറിക്ക് നൽകിയ പരാതി പുറത്തുവിട്ട് പി.വി. അൻവർ. സ്വർണക്കടത്തിന്റെ പങ്ക് പറ്റുന്നുവെന്നും കേസുകളിൽ ഒത്തുതീർപ്പുണ്ടാക്കി ലക്ഷങ്ങൾ കൈപ്പറ്റുന്നു എന്നതടക്കം ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിലുള്ളത്.
കരിപ്പുർ എയർപോർട്ട് വഴി സ്വർണം കടത്തുന്നവരെ പിടികൂടി പോലീസിലെ ഒരു വിഭാഗം സ്വർണം അടിച്ചുമാറ്റുന്നത് പൊളിറ്റിക്കൽ സെക്രട്ടറി അറിയാതെപോയി എന്നത് വിശ്വസിക്കാൻ പ്രയാസമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പിന്തുണ ഈ കൃത്യത്തിന് ഉണ്ടെന്നാണ് പറയപ്പെടുന്നതെന്ന് അൻവർ പരാതിയിൽ ആരോപിക്കുന്നു.
വലിയ കച്ചവടക്കാർ തമ്മിലുള്ള സാമ്പത്തിക തർക്കത്തിൽ ഇടനിലക്കാരനായി നിന്ന് പി. ശശി ലക്ഷങ്ങൾ പാരിതോഷികം വാങ്ങുന്നുണ്ട്. ചില കേസുകളിൽ രണ്ടു പാർട്ടിക്കാരും തമ്മിൽ രഞ്ജിപ്പുണ്ടാക്കി ഇവർക്കിടയിൽ കേന്ദ്ര ബിന്ദുവായി നിന്ന് കമ്മീഷൻ കൈപ്പറ്റുന്നുണ്ടെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
ഓൺലൈൻ സ്ഥാപന ഉടമ പ്രതിയായ കേസ് ഒതുക്കിത്തീർക്കാൻ എഡിജിപി എം.ആർ.അജിത് കുമാർ രണ്ട് കോടിരൂപ കൈക്കൂലി വാങ്ങി. ഒരു കോടിരൂപ യൂറോ ആയി എഡിജിപിയുടെ വിദേശത്തുള്ള സുഹൃത്തിനു കൈമാറി. പൊളിറ്റിക്കൽ സെക്രട്ടറിയെ ഇക്കാര്യം അറിയിച്ചിട്ടും നടപടിയെടുത്തില്ല.
സോളാർ കേസ് അട്ടിമറിക്കാൻ പൊളിറ്റിക്കൽ സെക്രട്ടറി ഇടപെട്ടോയെന്ന് പരിശോധിക്ക ണം. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ പോലീസ് റിപ്പോർട്ട് പൂഴ്ത്തിവച്ച എഡിജിപിയെ പൊളിറ്റിക്കൽ സെക്രട്ടറി സംരക്ഷിക്കുകയാണോ എന്ന് പരിശോധിക്കണമെന്നും അൻവർ പരാതിയിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതികളുമായി വരുന്ന സ്ത്രീകളുടെ ഫോൺ നമ്പറുകൾ പി. ശശി വാങ്ങിവയ്ക്കും. കേസന്വേഷണം എങ്ങനെ പോകുന്നുവെന്ന് അവരോട് പ്രത്യേകം അന്വേഷിക്കുകയും, ചിലരോട് ശൃംഗാരഭാവത്തിൽ സംസാരിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്റെ ഫോൺകോളുകൾ അവർ എടുക്കാതായ പരാതിക്കാരി ഉണ്ടെന്നുള്ളതും അറിയാമെന്നും അൻവർ പറയുന്നു.
ഓൺലൈൻ സ്ഥാപന ഉടമ പ്രതിയായ കേസ് ഒതുക്കിത്തീർക്കാൻ എഡിജിപി എം.ആർ.അ ജിത് കുമാർ രണ്ട് കോടിരൂപ കൈക്കൂലി വാ ങ്ങി. ഒരു കോടിരൂപ യൂറോ ആയി എഡിജിപി യുടെ വിദേശത്തുള്ള സുഹൃത്തിനു കൈമാറി. പൊളിറ്റിക്കൽ സെക്രട്ടറിയെ ഇക്കാര്യം അറി യിച്ചിട്ടും നടപടിയെടുത്തില്ല.
സോളാർ കേസ് അട്ടിമറിക്കാൻ പൊളിറ്റിക്കൽ സെക്രട്ടറി ഇടപെട്ടോയെന്ന് പരിശോധിക്ക ണം. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ പോലീസ് റിപ്പോർട്ട് പൂഴ്ത്തിവച്ച എഡിജിപിയെ പൊളിറ്റിക്കൽ സെക്രട്ടറി സംരക്ഷിക്കുകയാണോ എന്ന് പരിശോധിക്കണമെന്നും അൻവർ പരാതിയിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതികളുമായി വരുന്ന സ്ത്രീകളുടെ ഫോൺ നമ്പറുകൾ പി. ശശി വാങ്ങിവയ്ക്കും. കേസന്വേഷണം എങ്ങനെ പോകുന്നുവെന്ന് അവരോട് പ്രത്യേകം അന്വേഷിക്കുകയും, ചിലരോട് ശൃംഗാരഭാവത്തിൽ സംസാരിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്റെ ഫോൺകോളുകൾ അവർ എടുക്കാതായ പരാതിക്കാരി ഉണ്ടെന്നുള്ളതും അറിയാമെന്നും അൻവർ വ്യക്തമാക്കുന്നു. അതിനാൽ പി. ശശി പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് പാർട്ടിക്കും മുഖ്യമന്ത്രിക്കും താങ്ങാനാവാത്ത മാനക്കേടും നാണക്കേടും നേരിടേണ്ടി വരുമെന്നും അൻവർ പരാതിയിൽ സൂചിപ്പിക്കുന്നു.
ഗുരുതര സ്വഭാവമുള്ള പരാതി കിട്ടിയിട്ടും ഒരന്വേഷണവും നടത്താതെയാണ് മുഖ്യമന്ത്രി യും പിന്നാലെ പാർട്ടിയും ശശിക്ക് പൂർണ പിന്തുണ നൽകിയത്. താഴേക്കിടയിലുള്ള കാര്യങ്ങൾ മുഖ്യമന്ത്രി അറിയരുതെന്ന പി. ശശിയു ടെ നിഗൂഢ അജണ്ട പാർട്ടി ഗൗരവമായി പരിശോധിക്കണമെന്നും അൻവർ പറയുന്നു.