Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പാവപ്പെട്ട രോഗികളുടെ കണ്ണീരൊപ്പാൻ എന്നും മുന്നിട്ട് നിൽക്കുന്നത് സി എച്ച് സെന്ററുകളെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡണ്ട് പ്രദീപ്‌ നെന്മാറ

10:16 AM Oct 01, 2024 IST | Online Desk
featuredImage featuredImage
Advertisement

ഷാർജ : തൃശൂർ മെഡിക്കൽ കോളേജിന് സമീപം പുരോഗമിക്കുന്ന സി എച്ച് സെന്ററിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി മെമ്പർഷിപ്‌ ക്യാമ്പയിൻ ഷാർജ കെഎംസിസി നാട്ടിക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ചു. ഷാർജ കെഎംസിസി തൃശൂർ ജില്ലാ പ്രസിഡണ്ട്‌ അബ്ദുൽ ഖാദർ ചക്കനത്ത് ഉദ്ഘാടനം നിർവഹിച്ചു. പാവപ്പെട്ട രോഗികളുടെ കണ്ണീരൊപ്പാൻ എന്നും മുന്നിട്ട് നിൽക്കുന്നത് സി എച്ച് സെന്ററുകളാണെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡണ്ട് പ്രദീപ്‌ നെന്മാറ മെമ്പർഷിപ്‌ സ്വീകരിച്ചുകൊണ്ട് പറഞ്ഞു. അക്വാ അറബ് ട്രേഡിങ് കമ്പനി എം ഡി നിയാസ് പടുവിങ്ങൽ, അൽ മഖ്സൂദ് ഗ്രൂപ്പ്‌ എം ഡി മുഹമ്മദ്‌ സിദ്ദിഖ് എന്നിവർക്ക് ടെൽകോൺ ഗ്രൂപ്പ്‌ എം ഡി കബീർ സാഹിബ് മെമ്പർഷിപ്പ് വിതരണം നടത്തി. ദുബായ് കെഎംസിസി കോഴിക്കോട് ജില്ല മുൻ പ്രസിഡണ്ട് ഇസ്മായിൽ ഏറാമല വിഷയാവതരണം നടത്തി.

Advertisement

മണ്ഡലം പ്രസിഡന്റ് കാദർമോൻ പുതുശ്ശേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് മണ്ഡലം ജനറൽ സെക്രട്ടറി ഹബീബ് ചാഴൂർ ആമുഖ പ്രസംഗം നടത്തി. ഇർഷാദ് മണലൂർ പ്രാർത്ഥന നടത്തി.ജില്ലാ ട്രഷറർ മുഹ്സിൻ നാട്ടിക,ജില്ലാ കോർഡിനേറ്റർ അബ്ദുൽ വഹാബ് ചേർപ്പ്, ദുബായ് കെഎംസിസി തൃശൂർ ജില്ലാ പ്രസിഡന്റ് ജമാൽ മനയത്ത്,അഡ്വ. സന്തോഷ്‌ നായർ,മറ്റു മണ്ഡലം കോർഡിനേറ്റർ മാരായ നസറുദ്ധീൻ ഗുരുവായൂർ,ഷിയാസ് കൊടുങ്ങല്ലൂർ, നജീബ് കൈപ്പമംഗലം, വനിതാ വിംഗ് തൃശൂർ ജില്ലാ സെക്രട്ടറി ഹസീന റഫീഖ് എന്നിവർ ആശംസ പ്രസംഗം നടത്തി. നൗഫർ പുതുശ്ശേരി, ശിഹാബ് കടവിൽ, ശരീഫ് നാട്ടിക,ഷെജില അബ്ദുൽ വഹാബ്, ഫസീല കാദർമോൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സി എച്ച് സെന്റർ മണ്ഡലം കോഡിനേറ്റർ ഇക്ബാൽ മുറ്റിച്ചൂർ സ്വാഗതം പറഞ്ഞ യോഗത്തിന് മണ്ഡലം വൈസ് പ്രസിഡണ്ട് മൊയ്നുദ്ധീൻ വലപ്പാട് നന്ദി പറഞ്ഞു.

Tags :
news
Advertisement