Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഷിരൂര്‍ രക്ഷാദൗത്യം നിര്‍ത്തി വെക്കാനാകില്ല: തിരച്ചില്‍ തുടരണമെന്ന് കര്‍ണാടക ഹൈക്കോടതി

04:01 PM Aug 05, 2024 IST | Online Desk
Advertisement

കര്‍ണാടക: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ തുടരണമെന്ന് ഉത്തരവിട്ട് കര്‍ണാടക ഹൈക്കോടതി. രക്ഷാദൗത്യം നിര്‍ത്തി വെക്കാനാകില്ലെന്നും തുടരണമെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു. റെഡ് അലര്‍ട്ട് കാരണം ദൗത്യം 5 ദിവസം നിര്‍ത്തി വച്ചതാണെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

Advertisement

ഹര്‍ജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. നേരത്തെ ഷിരൂര്‍ സംഭവം വളരെ ഗൗരവപ്പെട്ടതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ദൗത്യം ഗൗരവകരമായി കാണണമെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു.കര്‍ണാടക സര്‍ക്കാരിനോടെ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. നിലവിലെ തല്‍സ്ഥിതി ഉള്‍പ്പെടെ വിശദീകരിച്ചുകൊണ്ട് കര്‍ണാടക സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

അര്‍ജുനായുള്ള തിരച്ചില്‍ 14-ാം ദിവസം താത്കാലികമായി അവസാനിപ്പിച്ചിരുന്നു. പ്രതികൂല സാഹചര്യങ്ങളെ തുടര്‍ന്നാണ് ദൗത്യം അവസാനിപ്പിച്ചിരുന്നത്. കാലാവസ്ഥ അനുകൂലമായാല്‍ ദൗത്യം പുനഃരാരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. ദൗത്യം അവസാനിപ്പിച്ചതിന് ആറു ദിവസത്തിന് ശേഷം ദൗത്യം പുനഃരാരംഭിക്കുന്നത് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ ഭാ?ഗത്ത് നിന്ന് നടപടികള്‍ ഒന്നും തന്നെ ഉണ്ടായില്ല. ഇതിനിടെയാണ് കര്‍ണാടക ഹൈക്കോടതി നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്

Advertisement
Next Article