Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മുംബൈയില്‍ ഫേസ്ബുക്ക് ലൈവിനിടെ ശിവസേന നേതാവ് വെടിയേറ്റ് മരിച്ചു

12:28 PM Feb 09, 2024 IST | Online Desk
Advertisement

മുംബൈ: ഫേസ്ബുക്ക് ലൈവിനിടെ ശിവസേന നേതാവ് വെടിയേറ്റ് മരിച്ചുശിവസേന(ഉദ്ദവ് താക്കറെ വിഭാഗം) നേതാവ് വെടിയേറ്റു മരിച്ചു. ശിവസേന മുന്‍ എം.എല്‍.എ വിനോദ് ഗൊസാല്‍ക്കറുടെ മകനും മുന്‍ നഗരസഭാ കൗണ്‍സിലറുമായ അഭിഷേക് ഗൊസാല്‍ക്കറാണു കൊല്ലപ്പെട്ടത്. മുംബൈയിലെ ദഹിസാറില്‍ ഫേസ്ബുക്ക് ലൈവിനിടെയാണു സംഭവം.രാത്രി മൗറിസ് നൊറോണ എന്നയാള്‍ക്കൊപ്പം ഫേസ്ബുക്കില്‍ ലൈവ് ചെയ്യുകയായിരുന്നു അഭിഷേക്. ഇതിനിടെ ലൈവില്‍നിന്നു മാറിയ മൗറിസ് ഇദ്ദേഹത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്നു തവണ നിറയൊഴിച്ചതായാണ് റിപ്പോര്‍ട്ട്. പിന്നാലെ സ്വയം വെടിവച്ച് ഇയാള്‍ ജീവനൊടുക്കിയെന്ന് പൊലീസ് പറഞ്ഞു.

Advertisement

ബോറിവാളി സ്വദേശിയായ മൗറിസ് സാമൂഹിക പ്രവര്‍ത്തകനാണെന്നാണു വിവരം. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മോഹവുമായി നടക്കുകയായിരുന്നു ഇയാളെന്നും പറയപ്പെടുന്നു. നിരവധി രാഷ്ട്രീയക്കാര്‍ക്കൊപ്പമുള്ള ഇയാളുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Advertisement
Next Article