Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സിദ്ധാർത്ഥിനെ എസ്എഫ്ഐക്കാർ ആൾക്കൂട്ട വിചാരണ നടത്തി നഗ്നനാക്കി മർദ്ദിച്ചെന്ന് ദൃക്സാക്ഷി മൊഴി

10:31 AM Feb 29, 2024 IST | Online Desk
Advertisement

കൽപ്പറ്റ: പൂക്കോട് വെറ്റിനറി യൂണിവേഴ്സിറ്റിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സിദ്ധാർത്ഥൻ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത. സഹപാഠികൾ നോക്കിനിൽക്കെ സിദ്ധാർത്ഥനെ നഗ്നനാക്കി എസ്എഫ്ഐക്കാരുടെ നേതൃത്വത്തിൽ ആൾക്കൂട്ട വിചാരണ നടത്തി മൃഗീയമായ മർദ്ദനത്തിനിരയാക്കിയെന്നാണ് ദൃക്സാക്ഷി മൊഴി. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും യൂണിയൻ ഭാരവാഹികൾ ഉൾപ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിൽ കോളേജിന്റെ നടുമുറ്റത്ത് സഹപാഠികൾ നോക്കിനിൽക്കെയാണ് വിവസ്ത്രനാക്കി സിദ്ധാർത്ഥനെ മൃഗീയമായി മർദ്ദിച്ചത്. സിദ്ധാർത്ഥനെ ക്രൂരമായി മർദിച്ചകാര്യം പുറത്തറിയാതിരിക്കാൻ പ്രതികൾ ഭീഷണിപ്പെടുത്തിയെന്ന് ദൃക്സാക്ഷികളായ സഹപാഠികൾ വെളിപ്പെടുത്തി. വിവരം പുറത്തുപറഞ്ഞാൽ തലയമുണ്ടാകില്ലെന്ന് ഒളിവിലുള്ള എസ്എഫ്ഐ നേതാവായ പ്രതി സിൻജോ ജോൺസൻ മുന്നറിയിപ്പ് നൽകിയെന്നാണ് പുറത്തുവരുന്ന വിവരം. എസ്എഫ്ഐ ഗുണ്ടകളുടെ നേതൃത്വത്തിൽ ക്യാമ്പസിൽ ഇത്തരം മൃഗീയ വിചാരണകൾ നേരത്തേയും നടന്നിട്ടുള്ളത് കൊണ്ടാണ് ആരും സിദ്ധാർത്ഥനെ രക്ഷിക്കാൻ തുനിയാത്തതെന്നുമാണ് വിദ്യാർത്ഥികൾ നൽകുന്ന വിവരം.

Advertisement

Tags :
featuredkerala
Advertisement
Next Article