സിദ്ധാർത്ഥന്റെ മരണം: ഡീനിനും വാർഡനും ഇന്ന് നിർണായകം
10:05 AM Mar 05, 2024 IST | Online Desk
Advertisement
പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ കാരണം കാണിക്കൽ നോട്ടീസ് കിട്ടിയ ഡീൻ എം.കെ. നാരായണനും അസി. വാർഡൻ ഡോ. കാന്തനാഥനും ഇന്ന് വിസിക്ക് വിശദീകരണം നൽകും. ഹോസ്റ്റലിലും കാമ്പസിലും ഉണ്ടായ സംഭവങ്ങൾ എന്തുകൊണ്ട് അറിഞ്ഞില്ല എന്നതാണ് നോട്ടീസിലെ ചോദ്യം. ഇന്നലെ വൈകിട്ട് നാലരയ്ക്ക് മുമ്പ് കാരണം ബോധിപ്പിക്കാനായിരുന്നു നിർദേശം.
എന്നാൽ ഇരുവരുടേയും അഭ്യർത്ഥന മാനിച്ച് രാവിലെ പത്തരവരെ സമയം നീട്ടി നൽകി. ഇരുവരുടെയും വിശദീകരണത്തിന് അനുസരിച്ചാകും തുടർ നടപടി. കേസിലെ എല്ലാ പ്രതികളും നിലവിൽ റിമാൻഡിലാണ്. കൂടുതൽ പേരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. തുടർച്ചയായ പ്രതിഷേധങ്ങളെ തുടർന്ന് കോളേജ് അടച്ചിട്ടിരിക്കുകയാണ്.
Advertisement