Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സിദ്ധാർഥന്റെ മരണം: മുഖ്യ ആസൂത്രകൻ എം.എം.മണിയുടെ സംരക്ഷണയിൽ; രമേശ് ചെന്നിത്തല

01:11 PM Mar 06, 2024 IST | Online Desk
Advertisement

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായ പിടിയിലാവാനുള്ള പ്രതിയെ സംരക്ഷിക്കുന്നത് സിപിഎം നേതാവ് എം.എം.മണിയാണെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിദ്ധാർഥനെ മർദിച്ചത് 19 പേർ ചേർന്നാണെന്നും ഒരാളെ പിടികൂടാൻ പൊലീസ് ഇതുവരെ തയാറായിട്ടില്ലെന്നുമുള്ള റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ചെന്നിത്തല ആരോപണവുമായി രംഗത്തുവന്നത്.

Advertisement

ഇതുവരെ അറസ്‌റ്റിലായ 18 പ്രതികളടക്കം 19 പേർക്കു സിദ്ധാർഥന്റെ മരണത്തിനിടയായ സംഭവങ്ങളിൽ നേരിട്ടു പങ്കുണ്ടെന്ന് കോളജിലെ ആന്ററി റാഗിങ് കമ്മിറ്റി കണ്ടെത്തിയിരുന്നു. കോളജിൽനിന്ന് സസ്പെൻഡ് ചെയ്യുകയും 3 വർഷത്തെ പഠനവിലക്ക് ഏർപ്പെടുത്തുകയും ചെയ്‌തു. 19 പേരുടെ കൂട്ടത്തിൽ ഒരു വിദ്യാർഥിയെ പിടികൂടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ ഉൾപ്പെട്ട പ്രവർത്തകരുടെ എണ്ണത്തെക്കുറിച്ച് എസ്എഫ്ഐയും സിപിഎമ്മും പറയുന്ന കണക്കുകളിലെ പൊരുത്തക്കേടും പ്രതിപ്പട്ടികയും തമ്മിൽ ബന്ധമുണ്ടെന്ന സംശയമുയരുന്നുണ്ട്.

പിടിയിലായ 18 പേരിൽ 4 എസ്എഫ്ഐക്കാരേ ഉള്ളുവെന്ന് നേതൃത്വം പറയുമ്പോൾ മർദിച്ചവരിൽ 5 പേരാണ് എസ്എഫ്ഐക്കാരെന്ന് സിപിഎം നേതാക്കൾ വ്യക്തമാക്കുന്നു. മർദിച്ചവരെല്ലാം പിടിയിലായിട്ടില്ലെന്ന ആരോപണത്തിനു ശക്തി പകരുന്നതാണ് ഈ പ്രസ്താവനകൾ.

Tags :
keralaPolitics
Advertisement
Next Article