Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സിദ്ധാർത്ഥിന്റെ കൊലപാതകം: ജുഡീഷ്യൽ അന്വേഷണം വേണം

08:17 PM Mar 01, 2024 IST | Veekshanam
Advertisement

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ നടന്ന ആൾക്കൂട്ട കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു. പൊലീസിന്റെ പ്രത്യേക ദൗത്യ സംഘം അന്വേഷണം നടത്തുന്നത് കൊണ്ടു സത്യം പുറത്ത് കൊണ്ടു വരാനോ യഥാർത്ഥപ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരാനോ കഴിയില്ല. കാമ്പും കഴമ്പുമുള്ള വിദ്യാർത്ഥി രാഷ്ട്രീയത്തെ കുഴിച്ചു മൂടിയ എസ്എഫ്ഐ കാമ്പസുകളിൽ ഇപ്പോൾ നടത്തുന്നത് വിദ്യാർത്ഥി രാഷ്ട്രീയമല്ല. മയക്കു മരുന്ന് മാഫിയാ സംഘങ്ങളിൽപ്പെട്ടവർ നിസ്വരായ വിദ്യാർത്ഥികളെ മൃഗീയമായി വേട്ടയാടുന്ന കുറ്റകൃത്യങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ദാരുണ സംഭവങ്ങൾ ആവർത്തിക്കുകയാണെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി.
എസ്എഫ്ഐയുടെ നേതാക്കളോ യൂണിയൻ ഭാരവാഹികളോ ആയ ഇവർ യഥാർത്ഥമായ കലാലയ രാഷ്ട്രീയത്തിന്റെ അന്ത്യം കുറിക്കാൻ ശ്രമിക്കുന്ന ക്രിമിനൽ സംഘമായി മാറിയിരിക്കുകയാണ്. സിദ്ധാർത്ഥിന്റെ ഭൗതിക ശരീരം ക്യാമ്പസിൽ കൊണ്ടുവന്ന ദിവസം വിസി, രജിസ്ട്രാർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ പ്രൊഫസർമാരുടെ ഉദ്യോഗകയറ്റത്തിനുള്ള ഇന്റർവ്യു നടത്താൻ കാട്ടിയ വ്യാഗ്രത ഇവരുടെ ഉത്തരവാദിത്തരഹിത നടപടികളുടെ ഉദാഹരണമാണെന്നും രജിസ്ട്രാർ, ഡീൻ എന്നുവരെ അന്വേഷണം പൂർത്തിയാക്കുന്നത് വരെ തൽസ്ഥാനങ്ങളിൽ നിന്നും മാറ്റി നിർത്തണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ. എസ്. ശശികുമാർ സെക്രട്ടറി എം. ഷാജർഖാൻ എന്നിവർ ആവശ്യപ്പെട്ടു.

Advertisement

Tags :
kerala
Advertisement
Next Article