അഭിമന്യു കൊല്ലപ്പെട്ടിട്ട് ആറാണ്ട് പിന്നിടുന്നു; കേസിൽ വിചാരണ ഇതുവരെയും ആരംഭിച്ചില്ല
നീതി തേടി അഭിമന്യുവിന്റെ അമ്മ ഹൈക്കോടതിയിൽ
09:28 PM Dec 20, 2024 IST
|
Online Desk
Advertisement
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ ആരംഭിക്കാത്തത് ചോദ്യം ചെയ്ത് അമ്മ ഭൂപതി നൽകിയ ഹർജിയിൽ റിപ്പോർട്ട് തേടി ഹൈക്കോടതി. ഹർജിയിൽ റിപ്പോർട്ട് നൽകാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി. കേസിൽ കുറ്റപത്രം നൽകി ആറുവർഷം കഴിഞ്ഞിട്ടും വിചാരണ ആരംഭിച്ചിട്ടില്ലെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.
Advertisement
2018 ജൂൺ എട്ടിനാണ് രണ്ടാം വർഷ കെമിസ്ട്രി വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിനെ കാന്പസ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്.
Next Article