ചെറുകിട വ്യാപാരികള്‍ ഫെബ്രുവരി 15ന് കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും
തിരുവനന്തപുരം: വിവിധ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഫെബ്രുവരി പതിനഞ്ചിന് കേരളത്തിലെ ചെറുകിട വ്യാപാരികള്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടേതാണ് തീരുമാനം. മാലിന്യ സംസ്‌കരണം, വാറ്റ് നോട്ടീസ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉയര്‍ത്തിയാണ് വ്യാപാരികളുടെ പ്രതിഷേധം.മാലിന്യ സംസ്‌കരണം, വാറ്റ് നോട്ടീസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നുവെന്ന കാരണാത്താലാണ് സംസ്ഥാനത്തെ ചെറുകിട വ്യാപാരികള്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കാനൊരുങ്ങുന്നത്.
കടയടപ്പ് പ്രതിഷേധനത്തിന് മുന്നോടിയായി ഈ മാസം 26ന് കാസര്‍കോട് നിന്ന് വ്യാപാര സംരക്ഷണയാത്ര ആരംഭിക്കും. ഫെബ്രുവരി പതിനഞ്ചിന് യാത്ര തിരുവനന്തപുരത്തെത്തും. അഞ്ചുലക്ഷം പേരുടെ ഒപ്പ് ശേഖരിക്കും.മാലിന്യ മുക്തം നവകേരളം: ജില്ലയിലെ പാതയോരങ്ങള്‍ ശുചിത്വ പൂര്‍ണമാക്കണംകോഴിക്കോടിനെ സമ്പൂര്‍ണ മാലിന്യ മുക്തമാക്കാനുള്ള നടപടികളുടെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പാതയോരങ്ങളും മാലിന്യ അവശിഷ്ടങ്ങള്‍ ഇല്ലാതെ ശുചിത്വ പൂര്‍ണമാക്കണമെന്ന് കോഴിക്കോട് ജില്ലാ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് അഭ്യര്‍ഥിച്ചു.
റോഡരികുകളില്‍ ഉള്ള കെട്ടിടാവശിഷ്ടങ്ങള്‍, പഴയ വാഹനങ്ങള്‍, വിറകുകള്‍ തുടങ്ങിയവയെല്ലാം രണ്ടാഴ്ചക്കകം നീക്കംചെയ്യാന്‍ ബന്ധപ്പെട്ട സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണമെന്നും യോഗം തീരുമാനിച്ചു. ഈ മാസം 18ന് ജില്ലാ പ്ലാനിങ് ഓഫീസില്‍ ചേരുന്ന സ്‌പെഷ്യല്‍ ഡി. പി. സി യില്‍ നൂറ് ശതമാനം വലിച്ചെറിയല്‍ മുക്തമാക്കിയ ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപന മേധാവികള്‍ക്ക് ആദരവും പുരസ്‌കാരവും നല്‍കും.