Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സാമൂഹ്യസുരക്ഷ പെൻഷൻ തട്ടിപ്പ്; സർവേ- റവന്യൂ വകുപ്പിലെ 38 ജീവനക്കാരെ സസ്പെൻഡ് ചെയ്തു

07:03 PM Dec 26, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ പെൻഷൻ തട്ടിപ്പിൽ നടപടി തുടരുന്നു. സർവേ- റവന്യൂ വകുപ്പിലെ 38 ജീവനക്കാരെ സസ്പെൻഡ് ചെയ്ത് റവന്യൂ വകുപ്പിന്റെ ഉത്തരവ്.റവന്യൂ വകുപ്പിലെ സേവനത്തില്‍ തുടരുന്ന 34 ഉദ്യോഗസ്ഥരെയും സർവെയും ഭൂരേഖയും വകുപ്പിലെ നാല് ഉദ്യോഗസ്ഥരെയുമാണ് അച്ചടക്കനടപടിക്ക് വിധേയമായി സേവനത്തില്‍നിന്നും സസ്പെൻഡ് ചെയ്തത്.
സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അശരണരും നിരാലംബരുമായവർക്ക് കൈത്താങ്ങ് എന്ന നിലക്ക് സംസ്ഥാന സർക്കാർ സാമൂഹ്യ സുരക്ഷാ പെൻഷനുകള്‍ അനുവദിച്ചത്. എന്നാല്‍, വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാർ അനർഹമായി കൈപ്പറ്റിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Advertisement

റവന്യൂ വകുപ്പിലെ 34 ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തത്. ആർ. മിനിമോള്‍ (റവന്യൂ ഡിവിഷണല്‍ ഓഫിസ് ആലപ്പുഴ), സി.ജി. അമ്ബിളി (താലൂക്ക് ഓഫിസ് മാവേലിക്കര), വി. സൗമിനി (താലൂക്ക് ഓഫിസ് പെരിന്തല്‍മണ്ണ), കെ. പ്രവീണ (താലൂക്ക് ഓഫിസ് കാർത്തികപ്പള്ളി), എം.എസ്. ബിജുകുമാർ (താലൂക്ക് ഓഫിസ് അടൂർ), കെ.സി. ഷെർലി (കലക്ടറേറ്റ് എറണാകുളം), ഷിൻസണ്‍ ഇ. ഏലിയാസ് (ഡയറക്ടറേറ്റ് ഓഫ് നാഷണല്‍ സേവിങ്സ് വയനാട്),

സി. ശാരദ (കലക്ടറേറ്റ് തൃശ്ശൂർ), പി.എം. മനീഷ് (താലൂക്ക് ഓഫിസ് ചേർത്തല), കെ.പി. പ്രസന്നകുമാരി (വില്ലേജ് ഓഫിസ് ചെറുവള്ളി), പി.ജി. ബിന്ദു (വില്ലേജ് ഓഫിസ് ചെത്തിപ്പുഴ), സുബൈദ കാരുവള്ളി (കലക്ടറേറ്റ് മലപ്പുറം), എം. രാജു (വില്ലേജ് ഓഫിസ് പേട്ട), എസ്. ശ്രീജിത്ത് (തഹസീദാർ കൊച്ചി കോർപ്പറേഷൻ), എല്‍. ബുഷിറ ബീഗം (കലക്ടറേറ്റ് തിരുവനന്തപുരം), കെ.സി. സുലാഖ ഭായ് (കോട്ടയം കലക്ടറേറ്റ്), ടി.എൻ. മിനിമോള്‍ (കോട്ടയം കലക്ടറേറ്റ്), എം.എസ്. കുമാരൻ (വില്ലേജ് ഓഫിസ് അമ്ബൂരി), ആർ. ഉഷ (റവന്യൂ ഡിവിഷനില്‍ ഓഫീസ് ഫോർട്ട് കൊച്ചി),

എസ്. പ്രിൻസ് ആന്റണി (കലക്ടററേറ്റ് ഇടുക്കി), എസ്. റിമോദ് (താലൂക്ക് ഓഫിസ് ചിറ്റൂർ), കെ. റജീന (താലൂക്ക് ഓഫിസ് മഞ്ചേശ്വരം), ജി. രാജഗോപാല്‍ (താലൂക്ക് ഓഫിസ് അടൂർ), എ.പി.സുരേഷ് (വില്ലേജ് ഓഫിസ് അവിട്ടനല്ലൂർ), കെ.എൻ. മായാദേവി (പാലക്കാട് കലക്ടറേറ്റ്), കെ.എം. സുബീഷ് (റവന്യു ഡിവിഷണല്‍ ഓഫിസ് കോഴിക്കോട്), പി. ശാന്തകുമാരി (വില്ലേജ് ഓഫിസ് ആലത്തൂർ), എസ്. രമണി (കൊല്ലം കലക്ടറേറ്റ്), ടി.ജി വത്സമ്മ (കോട്ടയം കലക്ടറേറ്റ്),

എ. അഖില്‍ (താലൂക്ക് ഓഫിസ് കരുനാഗപ്പള്ളി), എസ്. ഗീതാദേവി (സ്പെഷ്യല്‍ തഹസില്‍ദാർ തിരുവനന്തപുരം), എ. അബ്ദുല്‍ ജലീല്‍ (താലൂക്ക് ഓഫിസ് കരുനാഗപ്പള്ളി), എൻ.പി. (ജെസി ലാൻഡ് റവന്യൂ കമീഷണറേറ്റ് തിരുവനന്തപുരം), വി.ടി. വിഷ്ണു (താലൂക്ക് ഓഫിസ് അമ്ബലപ്പുഴ) എന്നിവരെയാണ് റവന്യു വകുപ്പില്‍ സസ് പെ ന്റ് ചെയതത്.

സർവെയും ഭൂരേഖയും വകുപ്പിലെ വി. നാരായണൻ (അസി.ഡയറക്ടറുടെ കാര്യാലയം കാസർകോട്), സി. ആർ. അനില്‍കുമാർ (റീ സർവേ സൂപ്രണ്ടിെന്റ കാര്യാലയം ചോർപ്പ്), എം. ടിനു (അസി. ഡയറക്ടറുടെ കാര്യാലയം ചെങ്ങന്നൂർ), ബി. മിനിമോള്‍ (അസി. ഡയറക്ടറുടെ കാര്യാലയം അമ്ബലമുക്ക്) എന്നിവരെയും സസ് പെൻറ് ചെയ്തു. ഇവർക്ക് ലഭിച്ച്‌ പെൻഷൻ തുക 18 ശതമാനം പലിശ സഹിതം തിരിച്ചു പിടിക്കുന്നതിന് ലാൻഡ് റവന്യൂ കമീഷണറും സർവെയും ഭൂരേഖയും വകുപ്പും സമയബന്ധിതമായി നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു

Tags :
kerala
Advertisement
Next Article