Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഐസിഎഫ് റിയാദ് സംഘടിപ്പിച്ച സ്പോർട്ടീവ് 2024 ശ്രദ്ധേയമായി

02:26 PM Dec 26, 2024 IST | നാദിർ ഷാ റഹിമാൻ
Advertisement

റിയാദ്: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) റിയാദിൻറെ കീഴിലുള്ള രിസാലത്തുൽ ഇസ്ലാം മദ്‌റസയിലെ വിദ്യാർത്ഥികൾക്കായി അൽ വനാസ സ്പോർട്സിൽ "സ്പോർട്ടീവ് 2024" സംഘടിപ്പിച്ചു. പതിറ്റാണ്ടുകളായി റിയാദിൽ പ്രവർത്തിച്ചു വരുന്ന രിസാലത്തുൽ ഇസ്ലാം മദ്‌റസയിലെ വിദ്യർത്ഥികളുടെ പാഠ്യേതര കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുവാനുള്ള പദ്ധതികളിൽ ഒന്നാണ് സ്പോർട്ടീവ് 2024.

Advertisement

മുൻകൂട്ടി രജിസ്റ്റർ ചെയ്ത 320 കുട്ടികൾ ആണ് മത്സരത്തിൽ പങ്കെടുത്തത്. സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നിങ്ങനെ മൂന്ന് കാറ്റഗറിയിൽ ആയി നടന്ന മത്സരത്തിൽ ഗ്രീൻ, ബ്ലൂ ,യെല്ലോ, റെഡ് എന്നിങ്ങനെ നാലു ഗ്രൂപ്പുകൾ ആയി തരം തിരിച്ചായിരുന്നു മത്സരം നടന്നത്.

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് സ്പോർട്ടീവ് നടന്നത്. ഹൈ ജംബ്, ഷട്ടിൽ റൺ, ബോൾ പാസിംഗ്, മ്യൂസിക് ചെയർ, ഓട്ടം, റിലേ, തുടങ്ങി പത്തിലേറെ ഇനങ്ങളിൽ മത്സരങ്ങൾ നടന്നു.

ആൺകുട്ടികളുടെ സെഷനിൽ 137 പോയിന്റ് നേടി ഗ്രീൻ ഹൗസ് ഒന്നാം സ്ഥാനവും, 125 പോയിന്റ് നേടി ബ്ലൂ ഹൗസ് രണ്ടാം സ്ഥാനവും, 100 പോയിന്റ് നേടി എലോ ഹൗസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പെൺകുട്ടികളുടെ സെഷനിൽ 176 പോയിന്റ് നേടി ബ്ലൂ ഹൗസ് ഒന്നാം സ്ഥാനവും, 116 പോയിന്റ് നേടി റെഡ് ഹൗസ് രണ്ടാം സ്ഥാനവും 78 പോയിന്റ് നേടി എലോ ഹൗസും മൂന്നാം സ്ഥാനവും കരസ്ഥമാക്കി

Advertisement
Next Article