സ്പോർട്സ് കിറ്റ് വിതരണം ചെയ്തു
12:33 PM Dec 04, 2024 IST
|
Online Desk
Advertisement
പോത്താനിക്കാട്: പോത്താനിക്കാട് ഗ്രാമപഞ്ചായത്തിലെ യുവജനങ്ങളുടെ കായിക ശേഷിയും മാനസികോല്ലാസവും വർധിപ്പിച്ച് ആരോഗ്യകരമായ തലമുറയെ വളർത്തുക എന്ന ലക്ഷ്യത്തോടെ യുവജന ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റ് വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി കെ. വർഗീസ് നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ആശാ ജിമ്മി അധ്യക്ഷയായിരുന്നു. യോഗത്തിൽ ഫിജിന അലി, ജിനു മാത്യു, ജോസ് വർഗീസ്, എൻ.എം. ജോസഫ്, സുമ ദാസ്, ഡോളി സജി, വിൽസൻ ഇല്ലിക്കൽ, സാബു മാധവൻ, ബിസിനി ജിജോ, ടോമി ഏലിയാസ്, സെക്രട്ടറി അനിൽകുമാർ, നിർവഹണ ഉദ്യോഗസ്ഥൻ ബിനു ജോസഫ് എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്തിലെ ഏഴു അംഗീകൃത ക്ലബ്ബുകൾക്കാണ് കിറ്റ് വിതരണം ചെയ്തത്.
Advertisement
Next Article