Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

എസ്എസ്എല്‍സി പരീക്ഷ നാളെ മുതൽ; പരീക്ഷ എഴുതുന്നത് 4,27,105 വിദ്യാര്‍ഥികള്‍

11:37 AM Mar 03, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എഎച്ച്എല്‍സി പരിക്ഷകൾക്ക് തിങ്കളാഴ്ച തുടക്കമാകും. കേരളത്തിൽ 2955 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,105 വിദ്യാര്‍ഥികള്‍ റഗുലര്‍ വിഭാഗത്തില്‍ നിന്നും പരിക്ഷ എഴുതും. 2,17,525 ആണ്‍കുട്ടികളും 2,09,580 പെണ്‍കുട്ടികളുമാണ് ഉള്ളത്. മാര്‍ച്ച് 4 മുതല്‍ 25 വരെയാണ് പരീക്ഷ.

Advertisement

സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് 1,43,557 കുട്ടികളും എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് 2,55,360 കുട്ടികളും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് 28,188 കുട്ടികളും പരീക്ഷ എഴുതും.ഗള്‍ഫ് മേഖലയില്‍ 536 കുട്ടികളും, ലക്ഷദ്വീപ് മേഖലയില്‍ 285 പേരും പരീക്ഷ എഴുതുന്നുണ്ട്. ഇവര്‍ക്ക് പുറമേ ഓള്‍ഡ് സ്‌കീമില്‍ (പി.സി.ഒ) 26 പേരും പരീക്ഷ എഴുതും. മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത്, 28,180 പേര്‍. ഏറ്റവും കുറച്ച് പേര്‍ പരീക്ഷ എഴുതുന്നത് ആലപ്പുഴ റവന്യൂ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്, 1,843 പേര്‍.

Tags :
kerala
Advertisement
Next Article