നടന് വിജയ്ക്കെതിരെ സ്റ്റാലിന്
ചെന്നൈ: നടനും രാഷ്ട്രീയ നേതാവുമായ വിജയ്യുടെ ആരോപണത്തിന് മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് രംഗത്ത്. ചെന്നൈയിലെ കൊളത്തൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് സ്റ്റാലിന് വിജയുടെ ആരോപണത്തെ വിമര്‍ശിച്ചത്.
ഞായറാഴ്ച നടന്ന അദ്ദേഹത്തിന്റെ പാര്‍ട്ടി തമിഴക വെട്രി കഴകം എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ 26 പ്രമേയങ്ങള്‍ പാസാക്കിയിരുന്നു. പാര്‍ട്ടി 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്', 'നീറ്റ്' എന്നിവയെ എതിര്‍ത്തു എന്നതാണ് ഏറ്റവും ശ്രദ്ധേയം.
തമിഴ്നാട്ടിലെ ക്രമസമാധാന പ്രശ്നത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കാതെ കുറച്ചുപേര്‍ക്ക് പ്രയോജനപ്പെടുന്നുണ്ടെന്നും യോഗത്തില്‍ വിജയ് പറഞ്ഞിരുന്നു. ഡി.എം.കെയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക കള്ളം നിറഞ്ഞതാണെന്നും അധികാരം പിടിക്കാനുള്ള ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഈ ആരോപണങ്ങള്‍ സ്റ്റാലിന് നിരസിക്കുകയും മിക്ക തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും നിറവേറ്റിയെന്നും പറഞ്ഞു. പുതിയ പാര്‍ട്ടികള്‍ തുടങ്ങുന്നവര്‍ ഡി.എം.കെയുടെ നാശമാണ് ആഗ്രഹിക്കുന്നതെന്നും, വിമര്‍ശനങ്ങളെക്കുറിച്ച് താന്‍ കാര്യമാക്കുന്നില്ല, അനാവശ്യമായി ആരോടും പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും സ്റ്റാലിന് പറഞ്ഞു.