സംസ്ഥാന ചലച്ചിത്ര പുരസ്കാരം; അവാർഡുകളുടെ തിളക്കത്തിൽ 'ആടുജീവിതം,' പൃഥ്വിരാജ് മികച്ച നടൻ
തിരുവനന്തപുരം: 54ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച തിരക്കഥ ഉൾപ്പടെ നാല് പുരസ്കാരങ്ങള്‍ നേടി ആടുജീവിതം മികവാർന്ന വിജയം നേടി. ജനപ്രീതി നേടിയ ചിത്രമായി ആടുജീവിതം തെരഞ്ഞെടുക്കപ്പെട്ടു. ഇതേ ചിത്രത്തിലെ പ്രകടനത്തിന് കെ.ആർ. ഗോകുലിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. അവലംബിത തിരക്കഥ, ഛായാഗ്രഹണം, മേക്കപ്പ് എന്നീ പുരസ്കാരങ്ങൾ ആടുജീവിതം നേടി. കാതലിലെ അഭിനയത്തിന് സുധി കോഴിക്കോടിനും ഗഗനചാരി സിനിമയ്ക്കും പ്രത്യേക ജൂറി പരാമർശം ലഭിച്ചു. ഉള്ളൊഴുക്കിലെ അഭിനയ മികവിലൂടെ ഉർവശി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ 'തടവ്' എന്ന ചിത്രത്തിലൂടെ ബീന ആർ. ചന്ദ്രനും മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.
കലാമൂല്യമുള്ള ചിത്രങ്ങൾ ഇല്ലാത്തതിനാൽ മികച്ച കുട്ടികളുടെ ചിത്രത്തിന് അവാർഡ് നൽകിയില്ല. ‘തടവ്’ സിനിമയിലൂടെ ഫാസില്‍ റസാഖ് മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുത്തു. മാത്യൂസ് പുളിക്കൽ ആണ് പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം (കാതൽ), ജസ്റ്റിൻ വർഗീസ് മികച്ച സംഗീത സംവിധായകൻ (ചിത്രം: ചാവേർ). മികച്ച സംവിധായകൻ : ബ്ലെസി (ആടുജീവിതം), മികച്ച സ്വഭാവ നടൻ : വിജയ രാഘവൻ (പൂക്കാലം), റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്, മികച്ച ചിത്രം : കാതല്‍ ദി കോർ, സംവിധാനം : ജിയോ ബേബി, നിർമാണ : മമ്മൂട്ടി കമ്പനി. മികച്ച ബാലതാരം : തെന്നൽ അഭിലാഷ് (ശേഷം മൈക്കിൽ ഫാത്തിമ), മികച്ച തിരക്കഥാ കൃത്ത് : രോഹിത്ത് എം ജി കൃഷ്ണൻ (ഇരട്ട), മികച്ച പിന്നണി ഗായകൻ (ആണ്) : വിദ്യാധരൻ മാസ്റ്റർ (ജനനം 1947 പ്രണയം തുടരുന്നു), മികച്ച കലാ സംവിധായകൻ : മോഹൻ ദാസ് (2018), മികച്ച ശബ്ദ മിശ്രണം: റസൂൽ പൂക്കുട്ടി, ശരത് മോഹൻ (ആടുജീവിതം), മികച്ച ശബ്ദ ലേഖനം : ജയദേവൻ ചക്കാടത്ത്, അനിൽ ദേവൻ (ഉള്ളൊഴുക്ക്), മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് : രഞ്ജിത്ത് അമ്പാടി (ആടുജീവിതം), മികച്ച വസ്ത്ര അലങ്കാരം - ഫെമിന ജബ്ബാർ (ഓ ബേബി), മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് - സുമംഗല (സ്ത്രീ )- ജനനം 1947 പ്രണയം തുടരുന്നു. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് : റോഷന്‍ മാത്യു (ഉള്ളൊഴുക്ക്), മികച്ച നവാഗത സംവിധായകൻ : ഫാസിൽ റസാക്ക്, പ്രത്യേക പരാമർശം: കൃഷ്ണന്‍ (ജെെവം)
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് ജൂറി അധ്യക്ഷന്‍. പ്രിയനന്ദനന്‍, അഴകപ്പന്‍ എന്നിവരാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍. ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ എന്നിവര്‍ ജൂറി അംഗങ്ങളായിരുന്നു.