വിദ്യാർത്ഥി പ്രക്ഷോഭം; മരിച്ചവരുടെ എണ്ണം 105 ആയി
11:00 AM Jul 20, 2024 IST
|
Online Desk
Advertisement
ധാക്ക: ബംഗ്ലാദേശിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 105 ആയി. ബംഗ്ലാദേശിലെ സർക്കാർ ജോലികളിൽ ഏർപ്പെടുത്തിയ സംവരണത്തിനെതിരായാണ് വിദ്യാർത്ഥികൾ പ്രക്ഷോഭം നടത്തുന്നത്. ബംഗ്ലാദേശിൽ കർഫ്യു പ്രഖ്യാപിച്ചു. രാജ്യത്ത് ഇന്റർനെറ്റിന് നിയന്ത്രണം ഏർപ്പെടുത്തി.
Advertisement
സർക്കാരിന്റെ ഔദ്യോഗിക ടി വി ചാനൽ ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടു. പ്രക്ഷോഭത്തെത്തുടർന്ന് സർവകലാശാലകൾ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. ബംഗ്ലാദേശിലേക്കുള്ള രണ്ട് ട്രെയിൻ സർവീസുകൾ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. സർക്കാർ ജോലികളിൽ 1971 ലെ യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ കുടുംബത്തിൽ നിന്നുള്ള യുവാക്കൾക്ക് 30 ശതമാനം സംവരണം ഏർപ്പെടുത്തിയതിനെതിരെയാണ് പ്രക്ഷോഭം.
Next Article