നവകേരള സദസിൽ വീണ്ടും വിദ്യാർത്ഥികൾ; രൂക്ഷവിമർശനവുമായി ഹൈക്കോടതി
05:33 PM Nov 28, 2023 IST
|
Veekshanam
Advertisement
കൊച്ചി: കാഴ്ച വസ്തുക്കളാക്കാൻ ഉള്ളവരല്ല കുട്ടികളെന്ന് ഹൈക്കോടതി. കോടതി നിർദ്ദേശം അവഗണിച്ച് നവകേരള സദസിനായി വിദ്യാർത്ഥികളെ വീണ്ടും അണിനിരത്തിയതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി സിംഗിൾ ബഞ്ച്. എല്ലാ കുട്ടികളെയും വി.ഐ.പികളായി പരിഗണിക്കണം. ഹെഡ് മാസ്റ്റർമാർ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും കോടതി വിമർശിച്ചു. നവകേരള സദസിൽ കുട്ടികളെ പങ്കെടുപ്പിക്കില്ല എന്ന സർക്കാരിൻ്റെ ഉറപ്പ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി എംഎസ്.എഫ് നൽകിയ ഉപഹർജിയിലാണ് കോടതിയുടെ പരാമർശങ്ങൾ. മലപ്പുറത്ത് നവകേരള സദസിന് വിദ്യാർഥികളെ അണിനിരത്തിയ ദൃശ്യങ്ങൾ ഹർജിക്കാർ കോടതിയിൽ ഹാജരാക്കിയിരുന്നു. ഹർജിയിൽ സർക്കാരിനോട് വിശദീകരണം തേടിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉപഹർജി മറ്റന്നാൾ പരിഗണിക്കാനായി മാറ്റി.
Advertisement
Next Article