മോട്ടോർവാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റുകളിൽ വിജിലൻസിന്റെ മിന്നൽപരിശോധന
11:00 AM Jan 11, 2025 IST
|
Online Desk
Advertisement
പാലക്കാട്: പാലക്കാട് ജില്ലയിലെ മോട്ടോര്‍വാഹന വകുപ്പിന്റെ വിവിധ ചെക്ക് പോസ്റ്റുകളില്‍ വിജിലൻസിന്റെ മിന്നല്‍ പരിശോധന. പരിശോധനയിൽ ഒരുലക്ഷതിലധികം വരുന്ന കൈക്കൂലിത്തുക പിടിച്ചെടുത്തു. അതിര്‍ത്തി കടന്നുവരുന്ന വാഹന ഡ്രൈവര്‍മാര്‍ കൈക്കൂലിയായി നല്‍കിയ തുകയാണ് വിജിലന്‍സ് പിടിച്ചെടുത്തത്. വാളയാര്‍, ഗോവിന്ദപുരം, ഗോപാലപുരം, വാളയാര്‍ ഔട്ട്, മീനാക്ഷിപുരം എന്നിവിടങ്ങില്‍ നിന്നായി 1,49,490 രൂപയാണ് വിജിലൻസ് കണ്ടെടുത്തത്. ജനുവരി 10 വെള്ളിയാഴ്ച മുതൽ ഇന്ന് രാവിലെ മൂന്നുമണി വരെയാണ് മിന്നൽ പരിശോധന നടന്നത്. എറണാകുളം വിജിലന്‍സ് റേഞ്ച് എസ്.പി.യുടെയും പാലക്കാട് വിജിലന്‍സ് ഡി.വൈ.എസ്.പി.യുടെയും നേതൃത്വത്തിലായിരുന്നു പരിശോധന.
Advertisement
Next Article