For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

തോപ്പിൽ രവി പുരസ്കാരം സുധാ മേനോന്

03:06 PM Jan 27, 2024 IST | Rajasekharan C P
തോപ്പിൽ രവി പുരസ്കാരം സുധാ മേനോന്
Advertisement

കൊല്ലം : ഇക്കൊല്ലത്തെ തോപ്പിൽ രവി സ്മാരക സാഹിത്യ പുരസ്കാരം സുധാമേനോന്റെ 'ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ' എന്ന ഗ്രന്ഥത്തിന് ലഭിച്ചു. യു കെ കുമാരൻ, ഗ്രേസി, ഡോ. മുഞ്ഞിനാട് പത്മകുമാർ എന്നിവരാണ് അവാർഡ് കൃതി തെരഞ്ഞെടുത്തത് 15,000 രൂപയും ശില്പവും പ്രശംസപത്രവും അടങ്ങുന്ന പുരസ്കാരം ഫെബ്രുവരി എട്ടിന് വൈകിട്ട് 4.30ക്ക് കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ നടക്കുന്ന തോപ്പിൽ രവി
അനുസ്മരണ സമ്മേളനത്തിൽ വച്ച് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല സമ്മാനിക്കും. തോപ്പിൽ രവി ഫൌണ്ടേഷൻ ചെയർമാൻ അഡ്വ എ. ഷാനവാസ്ഖാൻ അധ്യക്ഷത വഹിക്കും.

Advertisement

Author Image

Rajasekharan C P

View all posts

Advertisement

.