Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സപ്ലൈകോയിൽ ചില പ്രശ്നങ്ങൾ ഉണ്ട്; കുറ്റസമ്മതം നടത്തി മന്ത്രി

12:55 PM Feb 13, 2024 IST | ലേഖകന്‍
Advertisement

സപ്ലൈകോയിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്ന് കുറ്റസമ്മതം നടത്തി മന്ത്രി ഐ ആർ അനിൽ. അതേസമയം, സപ്ലൈകോയെ തകർക്കുന്നത് ഭരണപക്ഷത്തെ മുൻ നിരയിലുള്ളവരെന്ന് ഷാഫി പറമ്പിൽ വ്യക്തമാക്കി. സപ്ലൈകോയെ തകര്‍ക്കാന്‍ പ്രതിപക്ഷമല്ല ശ്രമിക്കുന്നത്.അത് മുന്‍നിരയിലുള്ള ചിലരാണെന്ന് പറയാന്‍ മന്ത്രിക്ക് പരിമിതി ഉണ്ടാകും.പണംതരാത്ത ധനവകുപ്പിനെ ചോദ്യംചെയ്യാന്‍ മന്ത്രി പ്രതിപക്ഷത്തിനൊപ്പം നില്‍ക്കണം. കേരളത്തില്‍ വിലക്കുറവ് ഉണ്ടാകുന്നത് മുഖ്യമന്ത്രിക്കുമാത്രമെന്നും ഷാഫി പറഞ്ഞു.
വിലക്കയറ്റം തടയാൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾ ജനങ്ങൾക്ക് അറിയാമെന്നും മന്ത്രി വ്യക്തമാക്കുകയും ചെയിതു. സഭ നിർത്തിവച്ച് സപ്ലൈകോ പ്രതിസന്ധി ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

Advertisement

Tags :
keralaPolitics
Advertisement
Next Article