കെജ്‌രിവാളിന് ജാമ്യം നീട്ടിനല്‍കാതെ സുപ്രീംകോടതി
ഡൽഹി: മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. ജാമ്യം നീട്ടി നൽകാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത് പോലെ ജൂണ്‍ രണ്ടിന് തന്നെ കെജ്‌രിവാളിന് തിരികെ ജയിലിൽ പോകേണ്ടി വരും. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് സുപ്രീംകോടതി കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്.
ആരോഗ്യപരമായ കാരണങ്ങളാല്‍ ജാമ്യം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട കെജ്‌രിവാൾ ഹര്‍ജിയില്‍ ഇന്ന് തന്നെ അടിയന്തര വാദം കേള്‍ക്കണമെന്ന് അപേക്ഷിക്കുകയായിരുന്നു. വിശദമായ ആരോഗ്യ പരിശോധനകൾക്കായി ഇടക്കാല ജാമ്യം നീട്ടി നൽകണമെന്ന് കെജ്‌രിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി പറഞ്ഞു.
മദ്യനയ കേസില്‍ കെജ്‌രിവാളിന് വ്യക്തമായ പങ്കുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദം. എന്നാൽ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് തനിക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉയർത്തുന്നതും അറസ്റ്റ് പോലുള്ള നടപടി ക്രമങ്ങളും നടത്തുന്നതെന്നും കെജ്‌രിവാൾ മറുപടിയായി പറഞ്ഞു.