Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

​ഗവർണർ - സർക്കാർ പോര്: ആരിഫ് മുഹമ്മദ് ഖാന് സുപ്രീം കോടതി നോട്ടീസ്

02:37 PM Nov 20, 2023 IST | ലേഖകന്‍
Advertisement

ന്യൂഡൽഹി: നിയമസഭ അം​ഗീകരിച്ച ബില്ലുകളിൽ ഒപ്പിടാൻ വൈകുന്നത് ചൂണ്ടിക്കാട്ടി കേരളസർക്കാർ സമർപ്പിച്ച ഹർജിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സുപ്രിംകോടതിയുടെ നോട്ടീസ്. കേന്ദ്രസർക്കാരിനും ഗവർണറുടെ അഡീഷണൽ സെക്രട്ടറിക്കുമാണ് കോടതി നോട്ടീസയച്ചത്. ഹർജി വെള്ളിയാഴ്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. വെള്ളിയാഴ്ചക്കുള്ളിൽ നോട്ടീസിന് മറുപടി നൽകണമെന്നും അറ്റോർണി ജനറലും സോളിസിറ്റർ ജനറലും കേന്ദ്രത്തിനായി ഹാജരാകണമെന്നും ബെഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്.

Advertisement

ബില്ലുകളിലുള്ള തീരുമാനം നീട്ടാൻ ആകില്ലെന്നാണ് സർക്കാർ നിലപാട്. ലോകായുക്ത, സർവകലാശാല നിയമഭേദഗതി ബില്ലുകൾ രാജ്ഭവനിൽ തുടർനടപടികൾ സ്വീകരിക്കാതെ പിടിച്ചുവയ്ക്കുന്ന ഗവർണറുടെ നടപടിക്കെതിരെയാണ് സർക്കാർ നീക്കം. നിയമസഭ പാസാക്കിയ ബിൽ ഗവർണർക്ക് അയച്ചാൽ എന്ത് നടപടി സ്വീകരിക്കാം എന്നതിനെ സംബന്ധിച്ച് ഭരണഘടനയുടെ ഇരുന്നൂറാം അനുച്ഛേദത്തിലാണ് വിശദീകരിക്കുന്നത്.

ഗവർണർ ബില്ലിൽ ഒപ്പിട്ടാൽ അത് നിയമമാകും. ഒപ്പിടുന്നില്ലെങ്കിൽ പുനഃപരിശോധനയ്ക്ക് തിരിച്ചയക്കാം. പുനഃപരിശോധനയ്ക്ക് അയച്ച ബിൽ നിയമസഭ ഒരു മാറ്റവും വരുത്താതെ തിരിച്ചയച്ചാൽ ഗവർണർ ഒപ്പിടാൻ ബാധ്യസ്ഥനുമാണ്. ബില്ല് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാനുള്ള അധികാരവും ഗവർണർക്ക് ഭരണഘടന നൽകുന്നു. എന്നാൽ ബില്ലിൽ ഗവർണർ ഒപ്പിടാതിരുന്നാൽ സർക്കാരിന് ഓർമിപ്പിക്കാമെന്നല്ലാതെ കൂടുതൽ ഇടപെടലുകൾ നടത്താനാകില്ല. എന്നാൽ, ഈ അധികാരം നൽകുന്ന അനുച്ഛേദത്തിൽ ഗവർണർ തീരുമാനം എടുക്കുന്നതിനെ സംബന്ധിച്ച് സമയ പരിധി നിശ്ചയിച്ചിട്ടില്ല. ഈ പഴുത് ഉപയോഗിച്ചാണ് ഗവർണർ ബില്ലുകളിൽ തീരുമാനം എടുക്കാതെ അനന്തമായി നീട്ടി കൊണ്ട് പോകുന്നത്.

Tags :
featured
Advertisement
Next Article