ഡികെ ശിവകുമാറിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ്, സുപ്രീംകോടതി റദ്ദാക്കി
ന്യൂഡൽഹി: ബിജെപിയുടെ രാഷ്ട്രീയ വേട്ടയാടാലിനെ തുടർന്ന് കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിനെതിരെ ചുമത്തിയ കള്ളപ്പണം വെളുപ്പിക്കൽ കേസ് സുപ്രീം കോടതി റദ്ദാക്കി. 2018ൽ ഇഡി രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് 2019 സെപ്റ്റംബറിൽ ശിവകുമാറിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. 50 ദിവസം തിഹാർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞ ശേഷമാണ് ഡി.കെ. ശിവകുമാർ ജാമ്യത്തിലിറങ്ങിയത്.
ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിനുള്ള മറുപടിയാണ് സുപ്രീംകോടതി വിധിയെന്നും തനിക്ക് ജുഡീഷറിയിൽ പൂർണവിശ്വാസമുണ്ടെന്നും ഡികെ പറഞ്ഞു.
സ്വത്ത് സംബന്ധിച്ച എല്ലാ രേഖക ളും തെരഞ്ഞെടുപ്പ് കമ്മീഷൻ, എൻഫോഴ്സ്മെ ന്റ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ് എന്നി വർക്ക് മുമ്പ് നൽകിയതാണ്. രാഷ്ട്രീയ എതിരാളികൾക്കെതിരെ കേന്ദ്രസർ ക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗ പ്പെടുത്തുകയാണെന്നും അതാണ് ഇപ്പോഴും തു ടരുന്നതെന്നും ശിവകുമാർ പറഞ്ഞു.