തമിഴിൽ അരങ്ങേറ്റം കുറിച്ച് സുരാജ് വെഞ്ഞാറമൂട്; ആദ്യ ചിത്രം ചിയാൻ വിക്രമിനൊപ്പം
12:14 PM Mar 04, 2024 IST | ലേഖകന്‍
Advertisement
Advertisement
തമിഴ്‌ഴിലേക്ക് അരങ്ങേറ്റം കുറിച്ച് സുരാജ് വെഞ്ഞാറമൂട്. ചിയാൻ വിക്രം നായകനായെത്തുന്ന പുതിയ ചിത്രത്തിലൂടെയാണ് താരത്തിന്റെ തമിഴ് സിനിമാലോകത്തിലേക്കുള്ള പ്രവേശനം. ചിയാൻ 62 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എസ് യു അരുൺകുമാറാണ് . 2024 മാർച്ച് മാസത്തിൽ 'ചിയാൻ 62' ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ.
ചിത്രത്തിൽ മധ്യവയസ്കനായാണ് ചിയാൻ അഭിനയിക്കുന്നത്. ഒരു നാടൻ ആക്ഷൻ ത്രില്ലർ ആയിരിക്കും ''ചിയാൻ 62 '' എന്ന സൂചനകളുണ്ട്.
ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം.