For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സൂര്യ കുമാർ യഥാവിന് ആദ്യ 2 മത്സരം നഷ്ടം ആയേക്കും

11:56 AM Mar 12, 2024 IST | ലേഖകന്‍
സൂര്യ കുമാർ യഥാവിന് ആദ്യ 2 മത്സരം നഷ്ടം ആയേക്കും
Advertisement
Advertisement

ഐ.പി.എൽലിൽ സൂര്യ കുമാറിന് ആദ്യ രണ്ട് മത്സരം നഷ്ടം ആയേക്കും. ഐ പി എല്ലിന് മുമ്ബ് സൂര്യകുമാർ ഫിറ്റ്നസ് വീണ്ടെടുക്കില്ല. താരം ബാറ്റിങ് പുനരാരംഭിച്ചു എങ്കിലും മുംബൈ ഇന്ത്യൻസിന്റെ ആദ്യ രണ്ട് മത്സരങ്ങള്‍ കളിക്കാൻ സൂര്യകുമാറിന് ആകില്ല എന്നാണ് റിപ്പോർട്ടുകള്‍.

മാർച്ച്‌ 24ന് ഗുജറാത്ത് ടൈറ്റൻസിന് എതിരെയുള്ള ആദ്യ മത്സരവും, 27ആം തീയതി നടക്കുന്ന സണ്‍ റൈസേഴ്സ് ഹൈദരാബാദിന് എതിരായ മത്സരവും സൂര്യക്ക് നഷ്ടമാകും.

2024 ജനുവരിയില്‍ ശസ്ത്രക്രിയയ്ക്ക് ശേഷവും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ടി20 ഐ പരമ്ബരയ്ക്ക് ശേഷവും സൂര്യകുമാർ യാദവ് മത്സരങ്ങളിൽ പങ്കെടുത്തിട്ടില്ല . 2023 ഡിസംബർ 14-ന് ജോഹന്നാസ്ബർഗില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ യാദവിൻ്റെ കണങ്കാലിന് പരിക്കേറ്റിരുന്നു. സ്‌പോർട്‌സ് ഹെർണിയക്ക് ആയും കണങ്കാലിനായും രണ്ട് ശസ്ത്രക്രിയക്ക് സ്കൈ വിധേയനായിരുന്നു.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.