കോഴിക്കോട് സി ആർ സി ക്ക് സ്വാന്തനം കുവൈറ്റ് ആധുനിക തെറാപ്പി ഉപകരണങ്ങൾ നൽകി
കുവൈറ്റ് സിറ്റി : ഭിന്ന ശേഷിക്കാർക്കുള്ള കേന്ദ്രസർക്കാർ സ്ഥാപനമായ സി ആർ സി കോഴിക്കോടിന് ജീവകാരുണ്യ സംഘടനയായ സ്വാന്തനം കുവൈത്ത് ആധുനിക തെറാപ്പി ഉപകരണങ്ങൾ നൽകി. അടുത്ത കാലത്ത് കോഴിക്കോട്ടേക്ക് അനുവദിച്ചു കിട്ടിയ 'കോംപോസിറ്റ് റീജിണൽ സെന്റർ ഫോർ സ്കിൽ ഡെവലപ്മെന്റ് റീഹാബിലിറ്റേഷൻ ആൻഡ് എംപവർമെൻറ് ഓഫ് പേര്സൺസ് വിത്ത് ഡിസബിലിറ്റീസ് (സി ആർ സി കോഴിക്കോട്) ന് ആണ് കുവൈറ്റിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ സ്വാന്തനം കുവൈറ്റ് ആധുനിക ഉപകരണങ്ങൾ നൽകിയത് .
ന്യൂറോ ഡെവലപ്മെന്റിൽ ഡിസെബിലിറ്റി ഉള്ള കുട്ടികൾക്ക് തെറാപ്പിയിൽ ഏറെ സഹായകമായ ആധുനിക സംവിധാനങ്ങൾ ആയ ഇന്റർ ആക്റ്റീവ് ടച്ച് ഡിസ്പ്ലേ തെറാപ്പി യൂണിറ്റ്, ത്രീഡി ഹോളോഗ്രാഫിക്. ലേണിങ് യൂണിറ്റ് എന്നിവയാണ് സ്വാന്തനം കുവൈറ്റ് നൽകിയിട്ടുള്ളത് . ഇത് സംബന്ധിച്ച് നടന്ന ചടങ് ബഹു എം പി ശ്രീ എം കെ രാഘവൻ ഉദ്ഘാടനം നിർവഹിച്ചു. സി ആർ സി ഡയറക്ടർ ഡോ. റോഷൻ ബിജിലി അധ്യക്ഷനായ ചടങ്ങിൽ സിആർസിയിലെ മറ്റ് ഉദ്യോഗസ്ഥരും കൂടാതെ സ്വാന്തനം പ്രതിനിധി ശ്രീ സന്തോഷും സംസാരിച്ചു.