Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പ്രതിഷേധ പ്രാര്‍ത്ഥനാ യജ്ഞം നടത്തുന്ന വിമത വൈദികര്‍ക്കെതിരെ സീറോ മലബാര്‍ സഭ

02:19 PM Jan 10, 2025 IST | Online Desk
Advertisement

കൊച്ചി: പ്രതിഷേധ പ്രാര്‍ത്ഥനാ യജ്ഞം നടത്തുന്ന വിമത വൈദികര്‍ക്കെതിരെ നടപടിയുമായി സീറോ മലബാര്‍ സഭ സിനഡ്. അതിരൂപതാ സംരക്ഷണ സമിതിയിലെ 21 വൈദികര്‍ക്കെതിരെയാണ് നടപടി. ഭയപ്പെടുത്താനുള്ള നടപടിയാണ് സഭയുടേതെന്നും പ്രതിഷേധം തുടരാനാണ് തീരുമാനമെന്ന് വൈദികര്‍ പറഞ്ഞു. പുതിയ കൂരിയന്മാരെ എറണാകുളം അങ്കമാലി അതിരൂപതാ ബിഷപ്പ് ഹൗസില്‍ നിയമിച്ചതിനാണ് പ്രതിഷേധം. അതിരൂപതാ സംരക്ഷണ സമിതിയിലെ 21 വൈദികരാണ് ബിഷപ്പ് ഹൗസില്‍ പ്രതിഷേധ പ്രാര്‍ത്ഥന യജ്ഞം നടത്തുന്നത് 21 വൈദികര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന സര്‍ക്കുലറാണ് പുറത്തിറക്കിയത്. ബിഷപ്പ് ഹൗസ് അതിക്രമിച്ചുകയറി പ്രതിഷേധ പ്രാര്‍ത്ഥന നടത്തിയെന്ന് ചൂണ്ടികാട്ടി സിറോ മലബാര്‍ സഭ നടപടിയെടുക്കുമെന്ന് സിനഡ് യോഗം തീരുമാനമെടുത്തു.

Advertisement

ഭിന്നിപ്പിച്ച ഭരിക്കാനുള്ള നീക്കമാണ് സഭയില്‍ നടക്കുന്നത്. പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് തീരുമാനം എന്ന് വൈദികർ വ്യക്തമാക്കി. പ്രതിഷേധാഹ്വാനവുമായി അല്‍മായ മുന്നറ്റവും രംഗത്തെത്തി. അതിനിടയില്‍ എറണാകുളം ബസിലിക്കയില്‍ പരസ്പരം ഏറ്റുമുട്ടി ഔദ്യോഗിക വിഭാഗവും വിമത വിഭാഗവും . ചെറിയ വാക്കു തര്‍ക്കമാണ് കയ്യാങ്കളിയില്‍ എത്തിയത്. പോലീസ് ഇടപെട്ടാണ് സംഘര്‍ഷം നിയന്ത്രിച്ചത്.

Tags :
news
Advertisement
Next Article