Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

റബ്ബര്‍ പശയിൽ ലഹരി കണ്ടെത്തി കൗമാര സംഘങ്ങള്‍

വേങ്ങര വലിയോറപ്പാടത്തെ കനാല്‍ വരമ്പില്‍ ഉപയോഗിച്ച ശേഷം ഒഴിവാക്കിയ റബ്ബര്‍ പശയുടെ ട്യൂബൂകള്‍
09:53 PM Sep 19, 2024 IST | Online Desk
Advertisement

മലപ്പുറം: സൈക്കിൾ പഞ്ചര്‍ ഒട്ടിക്കുന്നതിന് ഉപയോഗിക്കുന്ന റബ്ബര്‍ പശ ലഹരിവസ്തുവാക്കി മാറ്റി കൗമാരക്കാര്‍. വേങ്ങരയിലാണ് ലഹരിക്ക് അടിമപ്പെട്ട കൗമാരക്കാര്‍ പുതിയരീതി പരീക്ഷിച്ചത്. കൗമാരക്കാര്‍ ഒത്തുകൂടുന്ന ആളൊഴിഞ്ഞ പറമ്പുകളിൽ റബ്ബര്‍ പശയുടെ ഒഴിഞ്ഞ ട്യൂബുകള്‍ വ്യാപകമായി കാണപ്പെട്ടതോടെയാണ് പ്രദേശത്തെ ചില യുവാക്കൾ ഇതിനെക്കുറിച്ച് അന്വേഷണം നടത്തിയത്. വന്‍തോതില്‍ റബ്ബര്‍ പശയുടെ ട്യൂബ് വാങ്ങി അത് പ്ലാസ്റ്റിക് കവറുകളിലേക്ക് ഒഴിച്ചതിനുശേഷം മൂക്കിലൂടെ വലിച്ചു കയറ്റുകയാണ് ചെയ്യുന്നത്. ഇതുമൂലം കുറച്ചുനേരത്തേക്ക് ലഹരി ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. വേങ്ങരയിലെ ചില ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുടെ പരിസരത്തുള്ള സ്‌റ്റേഷനറി കടകളില്‍ ഇത്തരം പശകള്‍ സുലഭമായി ലഭിക്കുന്നുമുണ്ട്. ഇത്തരം രാസവസ്തുക്കൾ ലഹരിക്കായി ഉപയോഗിക്കുന്നത് തലച്ചോറിനേയും ശ്വസന വ്യവസ്ഥയെയും തന്നെ ബാധിക്കുന്ന വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കും. ലഹരിയിലേക്ക് ഇത്തരത്തില്‍ ആകൃഷ്ടരാകുന്ന കുട്ടികള്‍ പിന്നീട് കുറച്ചു ദിവസങ്ങളിലെ ഉപയോഗത്തിനു ശേഷം കൂടുതൽ ലഹരിക്കായി കഞ്ചാവ്, എം.ഡി.എം.എ തുടങ്ങിയവയുടെ ഉപയോക്താക്കളായി മാറ്റപ്പെടുകയാണ്.

Advertisement

Tags :
kerala
Advertisement
Next Article